Webdunia - Bharat's app for daily news and videos

Install App

എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയെന്ന് നെയ്‌മർ: ബ്രസീലിയൻ യുവതാരങ്ങൾക്കും പ്രശംസ

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2020 (10:39 IST)
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ബാഴ്സലോണയുടെ അർജന്റൈൻ സ്ട്രൈക്കറായ ലയണൽ മെസ്സിയെന്ന് നെയ്‌മർ. ഫിഫ ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രസീലിയൻ താരവും ബാഴ്‌സയില്‍ മെസിയുടെ സഹതാവുമായിരുന്ന നെയ്‌മറുടെ പ്രശംസ. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്നും പിഎസ്‌ജിയിലെ സഹതാരമായ കിലിയൻ എംബാപ്പേക്ക് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാകാൻ സാധിക്കുമെന്നും നെയ്‌മർ പറഞ്ഞു.
 
മെസ്സിയുടെ കൂടെ കളിക്കുക എന്നത് അസാധാരണമായ അനുഭവമാണ്. ഞങ്ങൾ സുഹൃത്തുക്കളാണ്. എന്നാൽ ഞാൻ കണ്ട കളിക്കാരിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. പിഎസ്‌ജിയിൽ സഹതാരമായ കിലിയൻ എംബാപ്പെ പ്രതിഭാസമാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളരാൻ അവനാകും. എംബാപ്പെ സഹതാരമായതിൽ അഭിമാനമുണ്ട്. മൈതാനത്ത് ഞങ്ങൾ തമ്മിൽ വലിയ പൊരുത്തമുണ്ട് നെയ്‌മർ പറഞ്ഞു.
 
അതേസമയം വരുംകാല താരങ്ങൾ എന്ന് വിശേഷണമുള്ള ബ്രസീലിയൻ യുവതാരങ്ങളെ കുറിച്ചും നെയ്‌മർ മനസ്സ് തുറന്നു. എല്ലാ താരങ്ങളും പ്രതിഭാശാലികളാണ്. 2022 ഓടെ മാത്രമെ ഇതിന്റെ ഫലം നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കുള്ളുവെന്നും പ്രതിഭാശാലികളെ കണ്ടെത്താൻ ബ്രസീലിന് പ്രത്യേക കഴിവുണ്ടെന്നും നെയ്മർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

England Squad: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

അടുത്ത ലേഖനം
Show comments