വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു; കോ​ട​തി​യി​ൽ ഹാ​ജ​രാക്കും

വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു; കോ​ട​തി​യി​ൽ ഹാ​ജ​രാക്കും

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (20:33 IST)
ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ താ​രം വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചതിനാണ് താരത്തെ ചെ​ഷ​യ​ർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം.

റൂണി മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് മനസിലാക്കിയ പൊലീസ് വിം​സ്ലോ​യി​ലെ ആ​ൾ​ട്രി​ച്ചാം റോ​ഡി​ൽ വെച്ച് അദ്ദേഹത്തിന്റെ ഫോക്‍സ്‌വാഗണ്‍ കാര്‍ തടയുകയും പരിശോധനയ്‌ക്കു ശേഷം അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

റൂണിയെ സ്‌റ്റേഷനില്‍ എത്തിക്കുകയും മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. ഉടന്‍ തന്നെ അഭിഭാഷകന്‍ സ്‌റ്റേഷനില്‍ എത്തി. തുടര്‍ന്ന് ഈ ​മാ​സം ഒ​ടു​വി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ റൂണിയെ ജാ​മ്യ​ത്തി​ൽ വി​ട്ട​യച്ചു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് റൂണി വി​ട​പ​റ​ഞ്ഞത്. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ​നി​ന്ന് ത​ഴ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന്‍ ബൂട്ടഴിച്ചത്. അ​ടു​ത്തി​ടെ മാ​ഞ്ച​സ്റ്റ​ർ യുണൈറ്റഡ് വി​ട്ട റൂ​ണി പ​ഴ​യ ത​ട്ട​ക​മാ​യ എ​വ​ർ​ട്ട​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി​രു​ന്നു.

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : ആദ്യ സീസണിലെ തലയ്ക്ക് മുകളിൽ സഞ്ജു, ധോനിയുടെ റെക്കോർഡ് തകർത്തു

വെറുതെ കൊണ്ടുവന്നതല്ലല്ലോ, റുതുവിനെ മാറ്റി സഞ്ജു നായകനാവട്ടെ, പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി മുൻതാരം

അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, ഏകദിനത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ സഞ്ജു

IPL Point Table: ഒരു ടീമിനു കൂടി സ്ഥലമുണ്ട്, 'അടി' കൂടാൻ അഞ്ച് വമ്പൻമാർ !

Ishan Kishan : വിസിൽ അടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോടാ.. ചെന്നൈ ആരാധകരെ പരിഹസിച്ച് ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments