Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍ ചങ്ങാത്തത്തിനായി ഒരു ദിനം

പെണ്‍ ചങ്ങാത്തത്തിനായി ഒരു ദിനം
FILEFILE
സെപ്തംബറിലെ മൂന്നാമത്തെ ഞായറാഴ്ച എല്ലാ കൊല്ലവും വനിതാ സൗഹൃ ദ ദിനമായി ആചരിക്കുന്നു -1997 മുതല്‍.

ലോകത്തെങ്ങുമുള്ള പെണ്‍ ചങ്ങാതിമാര്‍ക്ക് സ്നേഹവും സൗഹൃ ദവും സമ്മാനിക്കാന്‍, കഴിയുമെങ്കില്‍ വീണ്ടും ഒത്തുചേരാന്‍ , ബന്ധങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ ദിനം.

വനിതകള്‍ക്ക് കൂട്ടുകാരികളെ ഓര്‍ക്കാനും അവരുമായി ചങ്ങാത്തം പങ്കിടാനും പഴയ അയല്‍പക്കങ്ങളുടെയോ ക്ളാസ് മുറികളുടെയോ ഓഫീസുകളുടെയോ ഗൃഹാതുരതയിലേക്ക് ചെന്നെത്താനും ഒരു ദിനം.

ഈ ദിവസത്തില്‍ കൂട്ടുകാരികളെ ഓര്‍മ്മിക്കാം, അവരെ വിളിക്കാം, അവരുമായി ഒത്തുചേരാം, വിദൂരത്തുള്ളവര്‍ക്ക് ആശംസാ കാര്‍ഡുകള്‍ അയയ് ക്കുകയും ചെയ്യാം.

ഏതൊരു സ്ത്രീയോടും ചോദിച്ചുനോക്കൂ. മറ്റൊരു സ്ത്രീയുമായും അവര്‍ക്കുള്ള സൗഹൃ ദത്തിന് പല സവിശേഷതകളുമുണ്ടായിരിക്കും. ഒരു സ്ത്രീയെ ഒരു പെണ്‍ സുഹൃത്തിനു മാത്രമേ നന്നായി മനസ്സിലാക്കാന്‍ കഴിയു. അവര്‍ പറയുന്നത് കേള്‍ക്കും. ആശ്വസിപ്പിക്കും. പ്രോത്സാഹിപ്പിക്കും.

വനിതാ സുഹൃത്തുക്കള്‍ പലതരത്തിലുള്ളതാവാം. സഹോദരിയാവാം, അമ്മയാവാം, അയല്‍ക്കാരിയാവാം, ഒരുമിച്ചു കളിച്ചുവളര്‍ന്നവരാവാം, കോളേജ-ില്‍ പഠിച്ചവരാകാം.

വാസ്തവത്തില്‍ അമേരിക്കയില്‍ വനിതാ സൗഹൃദ ദിനമെന്ന പേരില്‍ തുടങ്ങിയ ആഘോഷങ്ങളാണ് ആഗോള വ്യാപകമായ പെണ്‍ചങ്ങാത്ത ദിനമായി മാറിയത്.

1897 ല്‍ നാലു പെണ്‍കുട്ടികളുടെ സൗഹൃദത്തിന്‍റെ കൂട്ടായ്മയായ കപ്പ ഡെല്‍റ്റ (അര്‍ത്ഥം എന്നെന്നേക്കും സൗഹൃ ദം) യില്‍ നിന്നാണ് വനിതകളുടെ സൗഹൃ ദം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്.

വിര്‍ജ-ിനിയയിലെ സ്റ്റേറ്റ് ഫീമെയില്‍ നോര്‍മല്‍ സ് കൂളിലെ നാലു കൂട്ടുകാരികളായിരുന്നു സ്ത്രീകളുടെ സൗഹൃ ദത്തിനു മാത്രമായി ഒരു ആഘോഷം വേണമെന്ന് തിരിച്ചരിഞ്ഞത്. ഈ സ് കൂള്‍ ഇന്ന് ലോങ് വുഡ് യൂണിവേഴ്സിഠ്ടിയായി മാറി.

ചില സൗഹൃ ദങ്ങള്‍ അല്‍പം മാസത്തേക്കുമാത്രമായിരിക്കും. മറ്റു ചിലത് ഒരു ജ-ീവിതകാലം മുഴുവനും. സെപ്തംബറിലെ മൂന്നാമത്തെ ഞായറാഴ്ച ഒരു സ്ത്രീയുടെ ജ-ീവിതത്തിലെ ഏറ്റവും സവിശേഷതയാര്‍ന്ന സ്ത്രീയെ, സുഹൃത്തിനെ ഓര്‍ക്കാനുള്ളതാണ്. ആ സൗഹൃദത്തിന്‍റെ അമൂല്യത തിരിച്ചറിയാനുള്ളതാണ്.

വനിതാ സൗഹൃദദിനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തില്‍ നിന്നും ലഭിക്കും :

നാഷണല്‍ വിമന്‍സ് ഫ്രെന്‍ഡ്ഷിപ് ഡേ
കെയറോഫ് കപ്പ ഡെല്‍റ്റ സൊറോറിറ്റി
3201 പ്ളെയേഴ്സ് ലെയ്്
മെംഫിസ് ടി.എന്‍. 38125 (യു.എസ്.എ)

Share this Story:

Follow Webdunia malayalam