Webdunia - Bharat's app for daily news and videos

Install App

ഗാന്ധിജി കേരളത്തില്‍

Webdunia
PRO
1920 ഓഗസ്റ്റ് 18 : ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചു. ഖിലാഫത്ത് സമരത്തിന്‍െറ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. വൈകുന്നേരം കടപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചു.

1929 മാര്‍-ച്ച് 10 : ഗാന്ധിജി വൈക്കത്തെത്തി. കൊച്ചിയില്‍നിന്ന് ബോട്ടിലെത്തിയ ഗാന്ധിജി സത്യാഗ്രഹ സ്ഥലത്തെത്തി വളണ്ടിയര്‍മാരുടെ പ്രഭാതഭജനയില്‍ പങ്കെടുത്തു. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ പിറ്റുമായി ചര്‍ച്ച നടത്തി. പൊതുയോഗത്തില്‍ പ്രസംഗിച്ചു.

മാര്‍ച്ച് 12 ന് ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശി-ച്ചു.

മാര്‍ച്ച് 13ന് വര്‍ക്കല കൊട്ടാരത്തിലെത്തി തിരുവിതാംകൂര്‍ റീജന്‍റ് റാണി സേതുലക്ഷ്മി ഭായിയെയും ദിവാനെയും കണ്ട് ചര്‍ച്ച നടത്തി.


1927 ഒക്ടോബര്‍ 9 : ഗാന്ധിജി നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തെത്തി തിരുവാര്‍പ്പ് ക്ഷേത്ര റോഡില്‍ അയിത്ത ജാതിക്കാരെ പ്രവേശിപ്പിക്കേണ്ടതിനെക്കുറിച്ച് തിരുവിതാംകൂര്‍ മഹാരാജാവിനെയും രാജ്ഞിയെയും കണ്ടു സംസാരിച്ചു.

ഒക്ടോബര്‍ 11ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ആലപ്പുഴ വഴി എറണാകുളത്ത്.

15 ന് പാലക്കാട്ട് ഒക്ടോബര്‍ 17ന് കോയമ്പത്തൂരില്‍.

1934 ജനുവരി 10 : ഹരിജനഫണ്ട് പിരിക്കാന്‍ ഗാന്ധിജി കേരളത്തില്‍. തലശ്ശേരി, വടകര , കോഴിക്കോട്, കല്‍പ്പറ്റ, മാഹി, ഒലവക്കോട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കൊയിലാണ്ടി, ഗുരുവായൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.

വടകരയില്‍ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്‍െറ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവന നല്‍കി.

1937 ജനുവരി 13 : ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്ര. ക്ഷേത്രപ്രവേശന വിളംബരത്തിന്‍െറ പശ്ഛാത്തലത്തിലുള്ള ഈ യാത്രയെ തീര്‍ത്ഥാടനമെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. ജനുവരി 16ന് വര്‍ക്കലയില്‍ പ്രസംഗി-ച്ചു. തുടര്‍ന്ന് കൊല്ലം, കൊട്ടാരക്കര, വൈക്കം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലമാണ്, ടോണ്‍സിലൈറ്റിസിനെ കരുതിയിരിക്കണം

സണ്‍ഫ്‌ളവര്‍ ഓയിലില്‍ പാചകം ചെയ്യുന്നത് ആരോഗ്യത്തിനു ദോഷമാണോ?

Oats Omlete: ഓട്‌സ് ഓംലറ്റ് ഉണ്ടാക്കേണ്ടത് ഇങ്ങനെ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തമായ വേദനയും രക്തസ്രാവവും; സ്ത്രീകള്‍ ശ്രദ്ധിക്കുക, സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍

നാലാഴ്ച പഴക്കമുള്ള ഒരു തലയണയില്‍ 12 മില്യണ്‍ ബാക്ടീരിയ!

Show comments