Webdunia - Bharat's app for daily news and videos

Install App

ഗുരുഗോപിനാഥിന്‍റെ നവരസാഭിനയം

Webdunia
WDWD
നവരസങ്ങള്‍ അഭിനയിക്കുക ഏതു നര്‍ത്തകനും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഒരു നൃത്ത ഇനമായി നവരസങ്ങള്‍ അഭിനയിച്ചാലോ?

പ്രമുഖ നൃത്താചാര്യനും നര്‍ത്തകനുമായ ഗുരുഗോപിനാഥാണ് നവരസങ്ങള്‍ ആദ്യം നൃത്തരൂപത്തില്‍ അവതരിപ്പിച്ചത്.

ശൃംഗാരം , വീരം തുടങ്ങി ശാന്തം വരെയുള്ള ഒമ്പത് രസങ്ങള്‍ അവയുടെ സ്ഥായി- സഞ്ചാരീ ഭാവങ്ങള്‍ മുഖരാഗം എന്നിവ തെല്ലും ഏറ്റകുറച്ചിലില്ലാതെയും അനൗചിത്യമില്ലാതെയും അവതരിപ്പിക്കുക ശ്രമകരമായ കാര്യമാണ്.
WDWD
WDWD

നവരസങ്ങള്‍ കാണികള്‍ക്ക് ഹൃദ്യമാകണമെങ്കില്‍ അത് സൗന്ദര്യാത്മകവും ശാസ്ത്രനിഷ്ഠവും അതേപോലെ സംവേദനക്ഷമവുമാകണം. ഗുരുഗോപിനാഥിന്‍റെ നവരസപ്രകടനത്തിന് ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നു.

ഗുരുഗോപിനാഥിനെപ്പോലെ നവരസങ്ങളും ഭാവങ്ങളും സമര്‍ത്ഥവും സൗന്ദര്യാത്മകവുമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു കലാകാരനും 20-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

ഇതു പറയുന്നത് പ്രമുഖ നൃത്ത ഗവേഷകനും പണ്ഡിതനും നൃത്ത സംബന്ധിയായ ഏറ്റവും വലിയ വസ്തുശേഖരത്തിന്‍റെ ഉടമയുമായിരുന്ന പ്രഫ.മോഹന്‍ ഖോകര്‍.




1920 മുതല്‍ 1998 വരെയുള്ള പ്രമുഖ ഇന്ത്യന്‍ നര്‍ത്തകരുമായി വ്യക്തിപരമായ അടുപ്പവും ബന്ധവും ഉണ്ടായിരുന്ന മോഹന്‍ ഖോകറിന്‍റെ ഈ അഭിപ്രായത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ആധികാരികവും അനിഷേധ്യവുമാണ് ഈ അഭിപ്രായ പ്രകടനം.

ഗുരു ഗോപിനാഥുമായി ഉണ്ടായിരുന്ന 50 കൊല്ലത്തെ പരിചയം വച്ച്, ഇന്ത്യയിലെ മറ്റു പ്രമുഖരായ നര്‍ത്തകരുമായി താരതമ്യം ചെയ്തുമാണ് മോഹന്‍ഖോക്കര്‍ സുചിന്തിതമായ ഈ അഭിപ്രായം പറയുന്നത്.

ഓട്ടേറെ വീഡിയോ ക്ളിപ്പുകളുടെയും ഫോട്ടോകളുടെയും പിന്‍ബലവും ഈ അഭിപ്രായ പ്രകടനത്തിനുണ്ട്.

മറ്റാരും ശ്രദ്ധിച്ചിട്ടില്ലാത്ത അനന്യമായ ഒരു സിദ്ധികൂടി ഗുരു ഗോപിനാഥിനുണ്ടായിരുന്നു. മുഖത്തിന്‍റെ ഒരു പാതിയില്‍ ഒരു രസവും മറുപാതിയില്‍ മറ്റൊരു രസവും കാണിക്കാനുള്ള കഴിവ്. ഇതിന്‍റെ തെളിവും മോഹന്‍ ഖോകറിന്‍റെ ഫോട്ടോ ശേഖരത്തിലുണ്ട്.

മിതവും സാരവുമാണ് ഗുരുഗോപിനാഥിന്‍റെ നവരസാഭിനയം. കഥകളിക്കാരന്‍റേതുപോലെ അമിത പ്രകടനമോ ലാസ്യ നൃത്തത്തിലെപ്പോലെ ലളിതവത്കരണമോ അല്ലാതെ രസങ്ങള്‍ വേണ്ട തോതതില്‍ ഉചിതമായി അവതരിപ്പിച്ച മറ്റൊരാചാര്യന്‍ ഉണ്ടായിട്ടില്ല.


യൗവനം തീരും മുമ്പെ ഗുരുഗോപിനഥ് അവതരിപ്പിച്ച നവരസങ്ങള്‍ അക്കാലത്ത് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ പല വിഖ്യാത കലാ, നൃത്ത മ്യൂസിയങ്ങളിലും ഈ നവരസപ്രകടനം ഫോട്ടോകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നവരസങ്ങള്‍ ഒരു നൃത്ത ഇനമായി ആദ്യം അരങ്ങില്‍ അവതരിപ്പിച്ച നര്‍ത്തകന്‍ ഗുരുഗോപിനാഥാണ്.

നവരസങ്ങളും ഭാവങ്ങളും മുഖരാഗങ്ങളും തമ്മിലുള്ള ബന്ധം, ഓരോ രസങ്ങളും അവതരിപ്പിക്കേണ്ട വിധം, രസങ്ങള്‍ക്ക് അനുയോജ്യമായ കാര്യങ്ങള്‍, കഥാപാത്രങ്ങള്‍, ജീവിത മുഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ഗുരുഗോോപിനാഥ് അവതരിപ്പിച്ചിരുന്ന നവരസാഭിനയം അവിസ്മരണീയമായ അനുഭവമെന്നാണ് കലാനിരൂപകര്‍ വാഴ്ത്തിയത്.

വളരെപ്പേര്‍ നിര്‍ബന്ധിച്ചിട്ടും പ്രായമേറിയപ്പോള്‍ ഗുരുഗോപിനാഥ് നവരസാഭിനയം നടത്തിയില്ല. പ്രായമായി.... മുഖത്തെ മാംസപേശികള്‍ പറഞ്ഞാല്‍ കേള്‍ക്കാതെയായി..... അതുകൊണ്ട് ഉദ്ദേശിച്ച രീതിയില്‍ രസങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റാതെ വരും അതുകൊണ്ടതിന് മുതിരുന്നില്ല എന്നു പറഞ്ഞ് ഗുരുജി സ്വയം പിന്മാറുകയായിരുന്നു ചെയ്തത്.

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

Show comments