Webdunia - Bharat's app for daily news and videos

Install App

ഇതൊന്നും വീണ്ടും ചൂടാക്കി കഴിക്കരുതേ... ഇതായിരിക്കും പിന്നെ അവസ്ഥ !

ഈ ഭക്ഷണസാധനങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുതേ!

Webdunia
തിങ്കള്‍, 1 മെയ് 2017 (15:02 IST)
മിക്ക ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുകയെന്ന ശീലമുള്ളവരാണ് നമ്മളില്‍ പലയാളുകളും. എന്നാല്‍ ഇത്തരം ശീലം പലപ്പോഴും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുക. ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷംഭക്ഷിക്കുന്നതിന് തുല്യമാണെന്നും പഠനങ്ങള്‍ പറയുന്നു. ഏതെല്ലാമാണ് അത്തരം ഭക്ഷണങ്ങളെന്നറിയാം. 
 
നമ്മള്‍ ചോറ് സൂക്ഷിക്കുന്ന രീതി പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അരിയിലുള്ളാ ചില കോശങ്ങളാണ് ബാക്ടീരിയകളായി മാറുക. ഇത് പാകം ചെയ്താലും അതേപടി നിലനില്‍ക്കും. ഈ ഭക്ഷണം കുറേസമയം റൂം ടെമ്പറേച്ചറില്‍ സൂക്ഷിച്ചാലും ബാക്ടീരിയ വര്‍ധിക്കുകയും ഡയേറിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. 
 
വീണ്ടും ചൂടാക്കുമ്പോള്‍ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ചൂടാക്കാതെ തന്നെ റൂം ടെമ്പറേച്ചറില്‍ ഒരുപാ‍ടുസമയം വെക്കുന്നതിലൂടെയും ഉരുളക്കിഴങ്ങ് വിഷമയമായിത്തീരും. ഇത് ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമായേക്കും. 
 
ഉയര്‍ന്ന ചൂടില്‍ മുട്ട വീണ്ടും ചൂടാക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ധാരാളം പ്രൊട്ടീന്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് ചിക്കന്‍. അതുകൊണ്ടുതന്നെ പാചകം ചെയ്ത ചിക്കന്‍ വീണ്ടും ചൂടാക്കുമ്പോള്‍ അത് പ്രോട്ടീനെ നെഗറ്റീവായി ബാധിക്കുകയും ചെയ്യും. ചൂടാക്കണമെന്ന നിര്‍ബന്ധമുണ്ടെങ്കില്‍ തന്നെ വളരെ ചെറിയ ചൂടില്‍ മാത്രമേ ചൂടാക്കാന്‍ പാടുള്ളൂ.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments