Webdunia - Bharat's app for daily news and videos

Install App

ഈ ഒറ്റമൂലികള്‍ മാത്രം ശീലിക്കൂ... ആസ്ത്മയെന്ന വില്ലനെ പടിക്കു പുറത്തിരുത്താം !

ആസ്ത്മ അകറ്റാന്‍ ഒറ്റമൂലികള്‍

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (12:44 IST)
ചികിത്സയൊന്നും ഫലിക്കാതെ ആജീവനാന്തം വിഷമിപ്പിക്കുന്ന രോഗമെന്നാണ് ആസ്ത്മയെപ്പറ്റി പലരും പറയുന്നത്. എന്നാല്‍ ആസ്ത്മയെന്നത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു രോഗമല്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ആസ്ത്മയെ ചെറുക്കാന്‍ ചില ഒറ്റമൂലികള്‍ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം...
 
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് 15 മില്ലി വീതം അരടീസ് പൂണ്‍ പഞ്ചസാര ചേര്‍ത്ത് മൂന്ന്നേരം കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കുമെന്നാണ്  ആ‍യുര്‍വേദം പറയുന്നത്. ത്രികടുചൂര്‍ണ്ണം അരടീസ്പൂണ്‍ വീതം രണ്ടുനേരം ദിവസവും കഴിക്കുന്നതും ആസ്ത്മയ്ക്ക് ഉത്തമമാണ്.
 
കറിമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാവുന്നതാണ്. അതുപോലെ 10 മില്ലി ചെറുനാരങ്ങാനീര്, 10 മില്ലി കൃഷ്ണത്തുളസിയില നീര്, 5 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് ദിവസം ഒരു നേരം തുടര്‍ച്ചയായി കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കാന്‍ ഉത്തമമാണ്.
 
മരുന്നുചികിത്സയ്ക്കൊപ്പം പഥ്യം പാലിക്കണം. കഫവര്‍ദ്ധകങ്ങളായ ആഹരസാധനങ്ങള്‍ ഉപേക്ഷിക്കുക. തണുത്ത ആഹാരം, മധുരമുള്ളവ, തലേന്നാളത്തെ ആഹാരം, എണ്ണമയം കൂടുതലുള്ളവ, ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കണമെന്നും ആയുര്‍വേദം പറയുന്നു.
 
തൈര് കഴിക്കരുത്. എന്നാല്‍ മോര് ഉത്തമമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം. കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. ആസ്ത്മയുള്ളവര്‍ രോഗപ്രതിരോധ ശേഷിക്കായി ച്യവനപ്രാശം കഴിക്കുന്നതും ഉത്തമമാണ്. പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതും ഉത്തമമാണ്.  

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments