Webdunia - Bharat's app for daily news and videos

Install App

പകര്‍ച്ചപ്പനിയെ തുരത്താന്‍ എളുപ്പ വഴികള്‍ ഇതാ !

പകര്‍ച്ചപ്പനിയെ എങ്ങനെ തുരത്താം !

Webdunia
ശനി, 22 ജൂലൈ 2017 (15:00 IST)
ഒരു കുടുംബത്തിന്റെ അടിത്തറയാണ് സന്തോഷവും സമാധാനവും ആരോഗ്യവും. എന്നാല്‍ കുടുംബന്ധങ്ങളുടെ താക്കോൽ എന്നു പറയുന്നത് ആരോഗ്യം തന്നെയാണ്. എന്നാൽ ഈ ആരോഗ്യത്തെ കടന്നാക്രമിക്കുന്ന വൈറൽപനികൾ അഥവാ പകർച്ചപ്പനികൾ ഇന്ന് വ്യാപകമാണ്. പനിയും പകർച്ചപ്പനിയും പടർന്നു പിടിക്കാൻ ഉള്ളതിന്റെ പ്രധാനകാരണം മഴക്കാലമാണ്. 
 
മഴക്കാലങ്ങളിലാണ് കൂടുതലും പകർച്ചപ്പനികൾ വ്യപിക്കുന്നത്. പകർച്ചപ്പനി  ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരികയാണ്. വൈറൽപനികൾ ഒഴികെ മറ്റെല്ലാ പനികളും ക്ഷുദ്രജീവികളായ കൊതുകും എലികളുമാണ് പരത്തുന്നത്. ഇതിൽ നിന്നും വൈറൽഫീവർ വ്യത്യസ്തമാകാൻ കാരണമെന്തെന്നറിയാമോ?.
 
ഏറ്റവും വ്യാപകമായ രീതിയിൽ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന പനിയാണ് വൈറൽഫീവർ. ഫ്ലൂവെന്നും ഇതിനെ വിളിക്കും. മഴക്കാലങ്ങളിലാണ് ഇത് വ്യാപകമാകുന്നത്, കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കടന്നാക്രമിക്കാൻ വൈറൽഫീവറിന് മടിയില്ല. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകള്‍. 
 
വൈറൽഫീവറിന്റെ പ്രധാന ലക്ഷണം മൂക്കൊലിപ്പ്, ചെറിയ പനി, തലവേദന, തുമ്മൽ, തൊണ്ടവേദന, തൊണ്ടയിൽ കിരുകിരുപ്പ് തുടങ്ങിയവയാണ്. സാധാരണഗതിയില്‍ നാലോ അഞ്ചോ ദിവസങ്ങള്‍കൊണ്ട് പനി പൂര്‍ണമായും അപ്രത്യക്ഷമാകുന്നു.
 
ഇതിനായി നമ്മുക്ക് ചില മുൻകരുതലുകൾ എടുക്കാം. പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ അടങ്ങിയവ തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
 
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക, ശുദ്ധജലം മാത്രം കുടിക്കുക‍, ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുക.  കൈകൾ വൃത്തിയായി കഴുകുക. നല്ല ആഴത്തിൽ ഉറങ്ങുക, ആരോഗ്യത്തിന് നല്ലതായ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുക.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകാരിക പക്വത നിങ്ങള്‍ക്കുണ്ടോ, ഇതാ തെളിവ്!

ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം

കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

അടുത്ത ലേഖനം
Show comments