Webdunia - Bharat's app for daily news and videos

Install App

തക്കാളി സൂപ്പ് കുടിക്കാറില്ലേ ? ഇതാ അതിന്റെ അത്ഭുതകരമായ ചില ഗുണങ്ങൾ

തക്കാളി സൂപ്പ് ശരീരത്തിന് ആവശ്യമുള്ള പൊട്ടാസ്യം, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ പ്രദാനം ചെയ്യുന്നതോടൊപ്പം ഭാരം കുറയ്ക്കാനും സഹായിക്കും

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (12:16 IST)
ആരോഗ്യത്തിനു മാത്രമല്ല, അസുഖങ്ങള്‍ക്കും ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം സൂപ്പ് ഉത്തമമാണ്. പല തരം സൂ‍പ്പുകള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ് തക്കാളി സൂപ്പ്. ഫുഡ് കളര്‍ പോലുള്ള പല കൃത്രിമ വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ റെഡിമെയ്ഡ് ആയി വാങ്ങുന്ന സൂപ്പുകള്‍ ആരോഗ്യപ്രദമാണെന്ന് പറയാനാന്‍ സാധിക്കില്ല. 
 
തക്കാളി സൂപ്പ് ശരീരത്തിന് ആവശ്യമുള്ള പൊട്ടാസ്യം, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ പ്രദാനം ചെയ്യുന്നതോടൊപ്പം ഭാരം കുറയ്ക്കാനും സഹായിക്കും. അതുപോലെ കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും തക്കാളി സൂപ്പിന് കഴിയും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനും കരോട്ടിനോയിഡുമാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.
 
നമ്മുടെ ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനുള്ള കഴിവ് തക്കാളിക്കുണ്ട്. അതുപോലെതന്നെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഇതുമൂലം കഴിയുന്നു. കൂടാതെ വിറ്റാമിന്‍ ബിയും പൊട്ടാസ്യവും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ് ഇതിന്റെ സ്ഥാനം.
 
ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് തക്കാളി സൂപ്പ്. അതുപോലെ മഞ്ഞപ്പത്തത്തില്‍ നിന്ന് ശരീരത്തിനെ സംരക്ഷിക്കുന്നതിലും തക്കാളി സൂപ്പിന് വലിയ സ്ഥാനമുണ്ട്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ ഒന്നാണ് തക്കാളി. അതിനാല്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു, കൂടാതെ നിശാന്തതയില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

കരളിനു ബെസ്റ്റാ കാപ്പി ! പക്ഷേ കുടിക്കേണ്ടത് ഇങ്ങനെ

പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍, കാരണം ഇതാണ്

ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments