Webdunia - Bharat's app for daily news and videos

Install App

ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണോ പ്രശ്നം ? എങ്കില്‍ ഇനി ആ പേടി വേണ്ട !

ഉപ്പ് ഇങ്ങനെ, സെക്കന്റിനുള്ളില്‍ തലവേദന മാറും

Webdunia
ശനി, 15 ഏപ്രില്‍ 2017 (11:19 IST)
ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒന്നാണ്  വിട്ടുമാറാത്ത തലവേദന. വിവിധ തരത്തിലുള്ള തലവേദനകളില്‍ സഹിക്കാന്‍ കഴിയാത്ത ഒന്നാണ് മൈഗ്രേയ്ന്‍. മാനസിക, ശാരീരിക സംഘര്‍ഷങ്ങളുടെ ഫലമായാണ് മൈഗ്രേയ്ന്‍ ഉണ്ടാകുന്നത്. സാധാരണ തലവേദനയേക്കാള്‍ ഇരട്ടി ശക്തിയാണ് മൈഗ്രേയ്‌നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്‌നിന്റെ പ്രാരംഭ ലക്ഷണം.
 
അമിതമായി മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും മൈഗ്രേയ്ന്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഛര്‍ദ്ദി, ഞരമ്പു സംബന്ധമായ വ്യതിയാനങ്ങള്‍, മനം പിരട്ടല്‍, ക്ഷീണം തുടങ്ങിയവയാണ് മൈഗ്രേയ്‌നിന്റെ പ്രധാന ലക്ഷണങ്ങള്‍. തലവേദനയുള്ളപ്പോള്‍ തലച്ചോറിന് പുറത്തുള്ള ഞരമ്പുകള്‍ വികസിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയുമാണ് ചെയ്യുക. ഇത്തരം സമയങ്ങളില്‍ തലയില്‍ ഐസ് വെയ്ക്കുന്നത് രക്തയോട്ടം കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും.
 
സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഇന്തുപ്പ് ഉപയോഗിക്കുന്നത് മൈഗ്രേയ്നു ഉത്തമപ്രതിവിധിയാണ്. ഉപ്പിന്റെ അതേ രുചി തന്നെയാണ് ഇന്തുപ്പിനുമുള്ളത്. ഇത് ആരോഗ്യത്തിന് വളരെ ഉത്തമവുമാണ്. 118ലധികം മൂലകങ്ങള്‍ ഇന്തുപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് വേദനയുടെ തീവ്രത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും അതുപോലെ വെള്ളം കുടിച്കും മൈഗ്രേയ്നെ തുരത്താമെന്നുമാണ് ആയുര്‍വേദം പറയുന്നത്. 
 
നാരങ്ങാ നീരില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നത് നിമിഷനേരം കൊണ്ട് മൈഗ്രേയ്‌നിന്റെ തോത് കുറയ്ക്കുന്നു. അര ടീസ്പൂണ്‍ നാരങ്ങാ നീരില്‍ അല്‍പം ഇന്തുപ്പ് ചേര്‍ത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗിച്ചു നോക്കുക. പലര്‍ക്കും ആദ്യ ഉപയോഗത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടുമെങ്കിലും ഇത് ഒരുതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുറയ്ക്കാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ലെന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. 

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

ചൂട് കൂടുതല്‍ ആയതിനാല്‍ ഈ മാസങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക

തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ തിരിച്ചറിയാം

കുഞ്ഞുങ്ങളിലെ വിരശല്യം മാറാൻ ചെയ്യേണ്ടത്...

ഉറക്കം കുറവാണോ? ഹൃദയാഘാതത്തിനു വരെ സാധ്യതയുണ്ട്

അടുത്ത ലേഖനം
Show comments