Webdunia - Bharat's app for daily news and videos

Install App

ഈ ലക്ഷണങ്ങളെല്ലാം നിങ്ങളിലുണ്ടോ ? സൂക്ഷിക്കൂ... ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ വളരുന്നു !

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (14:30 IST)
പലപ്പോഴും നമുക്ക് തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കാത്ത അസുഖമാണ് ക്യാന്‍സര്‍. ഏതെങ്കിലും തരത്തിലുള്ള അസാധാരണമായ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ മാത്രമേ പലരും പരിശോധനയ്ക്ക് തയ്യാറാകുകയുള്ളൂ. എന്നാല്‍ ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ വളരുന്നുണ്ടോ എന്ന കാര്യം ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സാധാരണയായി ഉള്ളതില്‍ നിന്നും എന്തൊക്കെ ലക്ഷണങ്ങളാണ് ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ എവിടെയെങ്കിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ ശരീരം കാണിയ്ക്കുക എന്ന് നോക്കാം.   
 
നഖത്തിനു താഴെ കറുപ്പ് നിറം കാണുന്നുണ്ടെങ്കില്‍ അത് കരളിലെ ക്യാന്‍സറിനുള്ള സാധ്യതയായിരിക്കാമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ശ്വാസതടസ്സമോ അലര്‍ജിയോ ഇല്ലാതിരുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും അത് ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണം. പലപ്പോഴും ശ്വാസകോശ ക്യാന്‍സറിന് ഇത് കാരണമായേക്കാം. വിട്ടുമാറാതെയുള്ള പനി മാത്രമല്ല കടുത്ത ചുമയും പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.
 
മലബന്ധം ഉണ്ടാവുന്നതും ശോധന വര്‍ദ്ധിക്കുന്നതും ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. ആര്‍ത്തവസമത്തും അല്ലാതെയും അമിതമായി രക്തസ്രാവം അനുഭവപ്പെടുന്നത് ഗര്‍ഭപാത്ര ക്യാന്‍സറിന്റെ ലക്ഷണമാകാം. മലത്തില്‍ രക്തം കാണുകയോ വയറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത പ്രകടമാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും കൊളാക്ടറല്‍ ക്യാന്‍സറിന് കാരണമായേക്കാം. 
 
ഭക്ഷണത്തോട് വിരക്തി തോന്നുന്നത് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരുന്നുയെന്നതിന്റെ സൂചനയായിരിക്കും. സഹിക്കാനാവാത്ത പുറം വേദന ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. എന്തെന്നാ‍ല്‍ പലതരത്തിലുള്ള പുറം വേദനകളും കരളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കും. സ്ഥിറ്രമായി ഉണ്ടാകുന്ന് നെഞ്ചു വേദന സൂഷിക്കേണ്ടതാണ്. അത് രക്താര്‍ബുദത്തിന്റെ സാധ്യതയായിരിക്കാം. അതുപോലെ കഴുത്തില്‍ നീര്‍വീക്കം ഉണ്ടാവുന്നതും മുഴ കാണപ്പെടുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായേക്കാം. 
 
സ്തനങ്ങളില്‍ മാറ്റം ഉണ്ടാവുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. നിപ്പിളിനു ചുറ്റും ചുവന്ന പാടുകളും വിട്ടു മാറാത്ത വേദനയും കല്ലപ്പും മുഴകളും പലപ്പോഴും സ്തനാര്‍ബുദത്തിന് കാരണമാകറുണ്ട്. അതുപോലെ പുരുഷ ലൈംഗികാവയവത്തില്‍ അമിതമായ വേദനയും നീര്‍ക്കെട്ടും ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാരണമാകാം. കൂടാതെ അമിതമായി ഭാരം വര്‍ദ്ധിക്കുന്നതും നിയന്ത്രണമില്ലാതെ ഭാരം കുറയുന്നതും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.  

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments