Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി സമയങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ ? എങ്കില്‍ ഇതായിരിക്കും അവസ്ഥ !

രാത്രിയില്‍ ആപ്പിള്‍ കഴിക്കുന്നതുമൂലമുള്ള ദോഷങ്ങള്‍

രാത്രി സമയങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ ? എങ്കില്‍ ഇതായിരിക്കും അവസ്ഥ !
, ഞായര്‍, 6 നവം‌ബര്‍ 2016 (16:36 IST)
ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുമെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. ആരോഗ്യത്തിനു വളരെ ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഏതെല്ലാമാണ് അങ്ങനെയുള്ള ആഹാരങ്ങളെന്ന് നോക്കാം.

ആരോഗ്യത്തിനു വളരെ ഉത്തമമായ ഒന്നാണ് തൈര്. എന്നാല്‍ രാത്രി സമയങ്ങളില്‍ തൈരും മോരും കഴിക്കുന്നതു പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ശരീരത്തില്‍ ചൂടു വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം.

ശരീരത്തിന് വളരെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. എന്നാല്‍ രാത്രിസമയത്ത് അത്താഴം കഴിഞ്ഞശേഷം ആപ്പിള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് ആസിഡ് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കിയേക്കും.

അതുപോലെ രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് ഗുണകരമല്ല. ഇതു ചുമയ്ക്കും ജലദോഷത്തിനും കാരണമായേക്കും. കൂടാതെ വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും വാഴപ്പഴം കാരണമായേക്കും. അതുപോലെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ നിങ്ങളുടെ പങ്കാളി സോക്സ് ധരിക്കുന്നുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം !