ഇനിയും സുന്ദരിയാകണമെന്നാണോ ആഗ്രഹം ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ !

നിങ്ങള്‍ക്ക് സൌന്ദര്യം വേണോ ഇത് പരീക്ഷിച്ചോളൂ...

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (13:08 IST)
ഇത് വായിച്ചു തുടങ്ങുന്നതിന്റെ മുന്‍‌പ് ഒരു ചോദ്യം നിങ്ങള്‍ സുന്ദരിയാണോ? അല്ലെങ്കില്‍ സുന്ദരിയാകണം എന്ന് ആഗ്രഹമുണ്ടോ? മുഖകുരുവും കറുത്തപാടുകളും മുഖത്തെ എണ്ണമയവും നിങ്ങളുടെ സൌന്ദര്യത്തിന് ശാപമാണോ ? എങ്കില്‍ ഒട്ടും ടെന്‍ഷന്‍ വേണ്ട. ഇതാ നിങ്ങളുടെ സൌന്ദര്യ പ്രശനങ്ങള്‍ക്ക് ചില എളുപ്പവഴികള്‍. 
 
തൈരുപയോഗിച്ച് മുഖത്തെ സൊന്ദര്യ പ്രശ്‌നം മാറ്റാന്‍ എളുപ്പത്തില്‍ ആകും. ഈ വിദ്യ നിങ്ങള്‍ക്കറിയാമോ? 
 
*ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും.
 
* തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് നീരും ഗ്ലീസറിനും മിക്‌സ് ചെയ്ത് തേയ്ക്കുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തെ കറുത്ത പാടുകളും വരള്‍ച്ചയും ഇല്ലാതാക്കുകയും ചെയ്യും.
 
* നാരങ്ങാ‍നീരും തൈരും തുല്യ അളവിൽ എടുത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി 20 മിനിറ്റ്  ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തെ വരള്‍ച്ചയും എണ്ണമയവും മാറികിട്ടും.
 
*തൈരും തക്കാളി നീരും തേനുമാണ് മറ്റൊന്ന്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖത്തെ അത്ഭുതം നാല് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവും.
 
* തൈരും കറ്റാര്‍വാഴയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് തേച്ച് 15 മിനിട്ടിനു കഴിഞ്ഞ് ഡ്രൈ ആകുമ്പോള്‍ കഴുകിക്കളയുക.
 

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments