Webdunia - Bharat's app for daily news and videos

Install App

ബ്യൂട്ടിപാര്‍ലറില്‍ പോയി കാശ് കളയണ്ട... ഒരു മസാജ് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം !

സുന്ദര ചര്‍മത്തിന് ഇനി ഒച്ചു മസാജ്

Webdunia
ശനി, 1 ഏപ്രില്‍ 2017 (15:01 IST)
മുഖത്തെ ചുളിവൊന്ന് മാറികിട്ടാന്‍ ചെയ്യാത്ത ചികിത്സകളില്ല. മുഖക്കുരു, മുഖക്കുരുവിന്റെപാടുകള്‍, ചുളിവുകള്‍ എന്നിങ്ങനെ സൌന്ദര്യ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതൊന്ന് മാറിക്കിട്ടാന്‍ എന്തിനും തയാറായി നില്‍ക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഒച്ച് മസാജിലൂടെ മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടത്രേ.
 
ഒച്ചിനെ നേരെ മുഖത്തേക്കയക്കുകയാണ് ഒച്ച് മസാജിങ്ങില്‍ ചെയുന്നത്‍. ഇതിനായി ആഫ്രിക്കന്‍ ലാന്‍ഡ് ഒച്ചിനെയാണ് മസാജിന് ഉപയോഗിക്കുന്നത്. ഒച്ചിന്റെ, ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന പശപശപ്പുള്ള സ്രവം ഒരു പ്രധാന സൌന്ദര്യ വര്‍ദ്ധകവസ്തുവാണത്രേ. സൌന്ദര്യവര്‍ദ്ധക ക്രീമുകളിലും മറ്റും  ഇതുപയോഗിക്കുന്നുണ്ട്. ഒച്ച് പതിയെ ഇഴഞ്ഞ് മുഖത്താകമാനം നീങ്ങുന്നതോടൊപ്പം ഈ സ്രവം നമ്മുടെ ത്വക്കില്‍ പടരുന്നു. ഒച്ച് മസാജിങ്ങ് ചെയ്യാന്‍ അഞ്ച് മിനിട്ട് മാത്രം മതി.
 
ഒച്ച് മസാജിങ്ങിലൂടെ മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ബാക്ടീരയയില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഒച്ചിന്റെ സ്രവം ത്വക്കിനെ സംരക്ഷിക്കാന്‍ സഹായിക്കും. ശ്രവം ഒച്ചില്‍ നിന്ന് തന്നെ നേരിട്ട് ത്വക്കിലെത്തുന്നതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണമായി തന്നെ ലഭിക്കുന്നതാണ്.
 
കേട്ടപാടെ നമ്മുടെ നാട്ടില്‍ കാണുന്ന ഒച്ചിനെയെടുത്തൊന്നും മുഖത്തു വെയ്ക്കരുത്. ആഫ്രിക്കന്‍ ലാന്‍ഡ് ഒച്ചിനെത്തന്നെ വേണമെന്ന് വിദഗ്ദര് അഭിപ്രായപ്പെടുന്നു‍. ജപ്പാനിലും കൊറിയയിലും അമേരിക്കയിലുമൊക്കെ പാര്‍ലറുകളില്‍ ഇപ്പോഴും ഒച്ച് മസാജിങ്ങ് ലഭ്യമാണ്.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments