Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടി കുറയാത്തതാണോ നിങ്ങളെ അലട്ടുന്നത് ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ !

ദിവസവും ഒരു സ്പൂണ്‍ ചതച്ച വെളുത്തുള്ളി കഴിച്ചാല്‍

തടി കുറയാത്തതാണോ നിങ്ങളെ അലട്ടുന്നത് ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ !
, ചൊവ്വ, 6 ഡിസം‌ബര്‍ 2016 (15:06 IST)
ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. അതും വെറും വയറ്റിലാണെങ്കില്‍ ഏറെ ഉത്തമവുമാണ്. ഒരു സ്പൂണ്‍ ചതച്ച വെളുത്തുള്ളി ദിവസവും കഴിക്കുന്നതിലൂടെ വളരെയേറെ ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുക. എന്തെല്ലാമാണ് അവയെന്ന് നോക്കാം. 
 
ഹാര്‍ട്ട് അറ്റായ്ക്ക് തടയാനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്. അതുപോലെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് ഉപകരിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഏറെ ഉത്തമമായ ഒന്നാണ് ഇത്.  
 
അതുപോലെ ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഗുണപ്രധമായ  ഒന്നാണ് വെളുത്തുള്ളി.  ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്.
 
ഡയബറ്റിക്സ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നം എന്നിവയ്ക്കും ഇതു മൂലം ശമനം ലഭിക്കും. അസിഡിറ്റി, ദഹനപ്രശ്‌നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. അതുപോലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്തെ പിസ കഴിച്ചാല്‍ പിന്നെ വേറെന്തുവേണം!