Webdunia - Bharat's app for daily news and videos

Install App

ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ മാത്രം മതി... ഇരുണ്ട മുഖമെന്ന പേടി പിന്നെ ഉണ്ടാകില്ല !

ഇരുണ്ട ചര്‍മ്മത്തിന് പ്രകൃതിദത്ത പരിഹാരം

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (15:11 IST)
പലരുടേയും സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് ഇരുണ്ട ചര്‍മ്മം. പുരുഷനെയും സ്ത്രീയെയും ഒരു പോലെ വിഷമിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. അമിതമായ വാക്‌സിങ്, ഹോര്‍മോണ്‍ വ്യതിയാനം, അമിതമായ രോമം കളയല്‍, ഹൈപ്പര്‍ പിഗ്മന്റേഷന്‍, പുകവലി എന്നിവകൊണ്ടെല്ലാമാണ് വായ്ക്ക് ചുറ്റും നശിച്ച ചര്‍മ്മ കോശങ്ങള്‍ രൂപം കൊള്ളുന്നത്. ഇതുമൂലം ചുണ്ടിന് ചുറ്റും അതുപോലെ താടിയിലുമെല്ലാം ഇരുണ്ട ചര്‍മ്മം വരാന്‍ കാരണമാകുകയും ചെയ്യും. ഇതാ ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില മാര്‍ഗങ്ങള്‍. 
 
ഈ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍ എന്ന എന്‍സൈമും വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ചുണ്ടുകള്‍ക്കും താടിയ്ക്ക് ചുറ്റും കാണപ്പെടുന്ന ഇരുണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കും. പപ്പായ അരിഞ്ഞ് അതില്‍ റോസ് വാട്ടറും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഈ മിശ്രിതം ഇരുണ്ട ചര്‍മ്മത്തില്‍ പുരട്ടുക. പതിവായി ഇത്തരത്തില്‍ ചെയ്യുന്നതുമൂലം ചര്‍മ്മത്തിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.  
 
ചര്‍മ്മത്തിന് നനവും വെളുപ്പും നല്‍കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാല്‍. ആദ്യമായി തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. അതിന് ശേഷം പാലില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഇരുണ്ട നിറമുള്ള താടിയില്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ എല്ലാ മാലിന്യങ്ങളും നീങ്ങുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഒലീവ് എണ്ണ, വെളിച്ചെണ്ണ, ബദാം എണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ വരണ്ട ചര്‍മ്മങ്ങള്‍ക്ക് നനവ് നല്‍കി മൃദുലമാക്കാന്‍ സഹായിക്കും.  

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments