Webdunia - Bharat's app for daily news and videos

Install App

മുടി വളരാൻ റോസ്മേരി വാട്ടർ: ഉണ്ടാക്കേണ്ട വിധം

നിഹാരിക കെ എസ്
വെള്ളി, 1 നവം‌ബര്‍ 2024 (16:58 IST)
മുടി വളരാൻ പല വഴികളും നോക്കുന്നവരുണ്ട്. അക്കൂട്ടർക്ക് മികച്ച ഓപ്‌ഷനാണ് റോസ്മേരി വാട്ടർ.  ഇതൊരു സസ്യമാണ്. റോസ്മേരി വാട്ടർ മുടികൊഴച്ചിൽ ഇല്ലാതാക്കും മുടി വളരാനും സഹായിക്കും. ചൂടുവെള്ളത്തിൽ റോസ്മേരി കുതിർത്ത് തലയിൽ വെറുതെ തേച്ചാൽ പോലും ഗുണമുണ്ടാകും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആൽക്കലോയ്ഡുകളാണ് മുടി വളരാൻ സഹായിക്കുന്നത്. 
 
ഇത് തലയോട്ടിയിൽ പുരട്ടുമ്പോൾ രക്തപ്രവാരം വർദ്ധിയ്ക്കുന്നതാണ് മുടി വളരാൻ കാരണമാകുന്നത്. തലയോട്ടിയിൽ ധാരാളം രക്തക്കുഴലുകളുണ്ട്. ഈ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വർദ്ധിപ്പിയ്ക്കാൻ ഇത് സഹായിക്കുന്നു. ഹെയർ റൂട്ടിന് ആവശ്യമായ ഓക്‌സിജൻ, പോഷകങ്ങൾ എന്നിവ ലഭിയ്ക്കും. ഇതിലൂടെ മുടിയിഴകൾ വളരും. തലയിൽ തേയ്ക്കാൻ ഓയിൽ ആയി ഉപയോഗിക്കാവുന്നതാണ്. റോസ്മേരി വെള്ളം വീട്ടിൽ ഉണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? 
 
* 3 കപ്പ് വെള്ളം ആണ് ആദ്യം വേണ്ടത്. 
 
* പുതിയ റോസ്മേരിയുടെ 2 വള്ളി എടുക്കുക.
 
* എടുത്ത വെള്ളം തിളപ്പിക്കുക. 
 
* ഇതിലേക്ക് റോസ്മേരി വള്ളിയുടെ ഇടുക. 
 
* റോസ്മേരി പൂർണ്ണമായും മുങ്ങുന്ന രീതിയിൽ വേണം ഇടാൻ. 
 
* ശേഷം തീ ഓഫാക്കി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക.
 
* തണുത്ത ശേഷം സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. 
 
* മിശ്രിതം 2 ആഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. 
 
* ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

അടുത്ത ലേഖനം
Show comments