Webdunia - Bharat's app for daily news and videos

Install App

മുഖക്കുരു ശാപമായി മാറുന്നുണ്ടോ? വെറും രണ്ട് ദിവസം മതി, ഇതിനെ പൂര്‍ണ്ണമായും ഒഴിവാക്കാം!

മുഖക്കുരുവാണോ പ്രശ്നം? വെറും രണ്ട് ദിവസം മതി ,ഇതിനെ പൂര്‍ണ്ണമായും ഒഴിവാക്കാം!

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (13:20 IST)
മുഖക്കുരു ഉണ്ടാകുന്നതിന് പിന്നില്‍ പല കഥകളും കേട്ടിട്ടുണ്ടാകും ഇല്ലേ? അതിന് ഏറ്റവും രസകരമായ ഒന്നാണ് മുഖക്കുരു ഉണ്ടായാല്‍ അത് പ്രേമക്കുരുവാണെന്ന് പറയുന്നത്. എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സമാധാനം കിട്ടാറുണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കൗമാരക്കാരയ കുട്ടികളിലാണ് മുഖക്കുരു എന്ന പ്രശ്‌നം കൂടുതലായും കാണുന്നത്. സൌന്ദര്യത്തിന്റെ ശാപം ആയി മാറുന്ന ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. അതിനായി ഇതാ ചില എളുപ്പ വഴികള്‍.
 
എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ചത്‌ മുഖക്കുരുവില്‍ ഉരസുക. ട്രിക്കാസിഡ്‌ മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌റ്റിരിയയെ നീക്കാന്‍ സഹായിക്കും. 
 
ഉരുളക്കിഴങ്ങ്‌ മുറിച്ച്‌ മുഖക്കുരുവിന്‌ മുകളിലായി 10 മിനിറ്റ്‌ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും അതിന് പുറമേ  ചൂടുകുരുവിനെ ഇല്ലാതാക്കാനും ഈ വിദ്യ ഉത്തമാണ്. മുഖത്ത് തേന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
 തേന്‍ ഒരു ബാക്‌റ്റീരിയ നാശിനിയാണ്‌. രാത്രിയില്‍ കിടക്കുന്നതിന്‌ മുമ്പ്‌ അല്‍പം തേന്‍ മുഖത്ത്‌ പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക. 
 
മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.മുഖത്തെ എണ്ണമയം കുറയ്‌ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്‌. പുതിന നീരോ പുതിന എണ്ണയോ മുഖത്ത്‌ പുരട്ടി 10 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരുവുനെ അകറ്റാന്‍ സഹായിക്കും.
 
 

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

അടുത്ത ലേഖനം
Show comments