Webdunia - Bharat's app for daily news and videos

Install App

ഉദരരോഗങ്ങള്‍ ആണോ പ്രശ്നം?; വിഷമിക്കേണ്ട ഈ പഴം കഴിച്ച് നോക്കൂ...

മാങ്കോസ്റ്റീന്‍ ക‍ഴിക്കൂ...; ആരോഗ്യത്തോടെ ജീവിക്കാം !

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (12:57 IST)
മാങ്കോസ്റ്റീന്‍ കഴിച്ചിട്ടുണ്ടോ?. ഇന്തോനേഷ്യയില്‍ സുലഭമായി വളരുന്ന ഈ പഴം പാകമാകുന്നത് മഴക്കാലത്താണ്. ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളുടെ റാണിയാണ്  മാങ്കോസ്റ്റിന്‍. ഒരുപാട് വൈറ്റമിന്‍സ് അടങ്ങിയ ഈ പഴം കേടുവരാതെ മൂന്നാഴ്ച വരെ സൂക്ഷിക്കാം. 
 
കേരളത്തില്‍ പത്തനംതിട്ട, തൃശൂര്‍, കോട്ടയം, വയനാട്‌ ജില്ലകളിലാണ്‌ മാങ്കോസ്‌റ്റീന്‍ കൂടുതലായും കൃഷി ചെയ്‌തു വരുന്നത്‌. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. 
 
വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകള്‍ കായ്ക്കാന്‍ ഏഴ് വര്‍ഷം വരെ സമയമെടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുള്ള പഴമാണ് മാങ്കോസ്റ്റീന്‍. മലേഷ്യയില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഈ വിദേശി പഴം കഴിച്ചാല്‍ ശരീരത്തിലെ പല രോഗങ്ങളും ഇല്ലാതാക്കാം. 
 
സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള ഈ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌. അത് കുടാതെ ഉദരരോഗങ്ങള്‍ ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments