Webdunia - Bharat's app for daily news and videos

Install App

കുടവയറാണോ പ്രശ്നം?, ഇത് പരീക്ഷിക്കു

ശ്രീനു എസ്
വ്യാഴം, 20 മെയ് 2021 (17:49 IST)
ഇന്ന് ഭൂരിഭാഗം ആളുകളും തിരയുന്ന ഒന്നാണ് കുടവയര്‍കുറയ്ക്കാനുള്ള വഴി. കാഴ്ചയില്‍ അഭംഗി ഉണ്ടാക്കുന്നു എന്നതിലുപരി പല ആരോഗ്യ പ്രശ്നങ്ങളുടെയും അനന്തരഫലമായും കുടവയര്‍ ഉണ്ടാകാം. വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഡയബറ്റീസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ ഫലമായും ആകാറുണ്ട്. കുടവയര്‍ കുറയ്ക്കുന്നതു വഴി ആരോഗ്യപരമായി ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്. സാധാരണയായി പുരുഷന്‍മാരില്‍ 40 ഇഞ്ച്(102cm)ലും സ്ത്രീകളില്‍ 35 ഇഞ്ച്(88cm) ലും കൂടുതലാണ് അരവണ്ണം എങ്കിലാണ് കുടവയര്‍ അഥവാ വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണെന്ന് കണക്കാക്കുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കുടവയറിന്റെ പ്രധാനകാരണം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പറിധിവരെ കുടവയര്‍ ഉണ്ടാകുന്നത് തടയാനും കുടവയര്‍ കുറയ്ക്കാനും സാധിക്കും. 
 
 കുടവയര്‍ കുറയ്ക്കാന്‍ ഭക്ഷണക്രമത്തിലാണു ആദ്യം മാറ്റം കൊണ്ടുവരേണ്ടത്. അമിത മധുരം അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. മധുരം കൂടിയ ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് കരള്‍ കൊഴുപ്പാക്കി മാറ്റുകയും അത് വയറില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ക്കു പകരം പ്രോട്ടീന്‍ കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറില്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസേനെയുള്ള വ്യായാമമാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ദിവസവും വ്യയാമം ചെയ്യുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ നല്ലതാണ്. ചിട്ടയായ രീതിയിലുള്ള ഭക്ഷണക്രമവും വ്യായാമവും ശീലമാക്കിയാല്‍ കുടവയര്‍ കുറയുകയും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാനും സഹായിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments