ഭക്ഷണം കഴിച്ചശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ ? ഇതാ ചില കാരണങ്ങള്‍

രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ വന്ന്‌ അടയുന്നതു മൂലവും ദഹനത്തിന്‌ ആവശ്യമായ രക്തം ലഭിയ്‌ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്.

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2016 (15:58 IST)
ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരുന്നതു സാധാരണമാണ്. ഇത് ചിലപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടായിരിക്കാം. പക്ഷേ ഇത് ഒരു സ്ഥിരം അനുഭവമാണെങ്കില്‍ മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെന്നതിന്റെ സൂചനയാണ്. എന്തെല്ലാമാണ് ഇത്തരത്തിലുള്ള വയറുവേദന ഉണ്ടാകാന്‍ കാരണമെന്ന് നോക്കാം.
 
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്‌നി സ്റ്റോണിന്റേയോ അപ്പെന്‍ഡിക്‌സിന്റേയോ വയറ്റിലെ അള്‍സറിന്റേയോ പ്രശ്നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വേദന ഇടതുഭാഗത്താണെങ്കില്‍ കുടലില്‍ ക്യാന്‍സറോ വയറിളക്കമോ മലബന്ധം മൂലമോ ആയിരിക്കാനും സാധ്യതയുണ്ട്.
 
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.
 
രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ വന്ന്‌ അടയുന്നതു മൂലവും ദഹനത്തിന്‌ ആവശ്യമായ രക്തം ലഭിയ്‌ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്‌നമാണ്‌ ഇത്. കൂടാതെ ഗോള്‍ബ്ലാഡര്‌ സ്‌റ്റോണ്, പാന്‍ക്രിയാറ്റിസ്‌ എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments