ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ... തീര്‍ച്ചയായും ആ വേദനയ്ക്ക് ശമനം ലഭിക്കും !

കുരുമുളകിട്ടു ചിക്കന്‍ കഴിയ്ക്കുമ്പോള്‍...

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (14:53 IST)
കറുത്ത പൊന്നെന്നാണ് കുരുമുളക് അറിയപ്പെടുന്നത്. വിലയില്‍ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും പൊന്നുതന്നെയാണ് കുരുമുളക്. വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ഇത് അനാരോഗ്യം വരുത്തുമെന്ന കാര്യം അറിയാമോ ?. അതായത് ഇതിന്റെ അളവു കൂടിയാല്‍ നമുക്ക് വയര്‍സംബന്ധമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
കുരുമുളക് അധികം കഴിക്കുകയോ കൂടിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ വയറു കത്തുന്ന പോലുള്ള തോന്നലുണ്ടാക്കും. സെന്‍സിറ്റീവായ വയറുള്ളവര്‍ക്കാണ് ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുക. കൂടാതെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നതിനും കൂടിയ അളവിലുള്ള കുരുമുളകിന്റെ ഉപയോഗം വഴിവെക്കും. അതായത്, ആസ്തമ, അലര്‍ജി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നര്‍ത്ഥം.   
വരണ്ട ചര്‍മമുള്ളവ ആളുകള്‍ക്ക് കുരുമുളകു കഴിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകാനിടയുണ്ട്. കൂടാതെ ചര്‍മം കൂടുതല്‍ വരണ്ടതാകാനും ഇത് കാരണമാകും. ഗര്‍ഭകാലത്തെ കുരുമുളക് ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. എന്തെന്നാല്‍ ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുകയും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരമായി കുരുമുളക് കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളം കുടിക്കുന്നത് കുറച്ചാല്‍ ടെന്‍ഷന്‍ കൂടും! ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉറക്ക പൊസിഷന്‍ ഇതാണ്

അടുത്ത ലേഖനം
Show comments