Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടോ ? അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും !

രാത്രിയിലെ അമിതവിയര്‍പ്പ് നിങ്ങളോട് പറയുന്ന അപകടം

Webdunia
വെള്ളി, 5 മെയ് 2017 (15:44 IST)
ശരീരം ആരോഗ്യകരമാണെന്നതിന്റെ സൂചനയാണ് വിയര്‍പ്പ്. എന്നാല്‍ വിയര്‍പ്പ് അമിതായി ഉണ്ടാകുന്നുണ്ടെങ്കില്‍ ശരീരം ആരോഗ്യകരമല്ലെന്ന സൂചനയാണ് അത് നല്‍കുന്നത്. പലതരത്തിലുള്ള അനാരോഗ്യകരമായ ലക്ഷണങ്ങളെയാണ് വിയര്‍പ്പ് നാറ്റത്തിന്റെ പ്രത്യേകതയും വിയര്‍പ്പിന്റെ അതിപ്രസരവും കാണിച്ച് തരുന്നതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അമിത വിയര്‍പ്പ് നല്‍കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയാണ് അമിതവിയര്‍പ്പ് സൂചിപ്പിക്കുന്നതെന്നാണ് പറയുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ ലക്ഷണമായാണ് അമിത വിയര്‍പ്പുണ്ടാകുന്നതെന്നും പറയുന്നു. അതുപോലെ രാത്രിയിലാണ് അമിത വിയര്‍പ്പുണ്ടാകുന്നതെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെയോ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടേയോ സൂചനകളായിരിക്കുമെന്നും പറയുന്നു. 
 
അമിതവിയര്‍പ്പിന് ക്യാന്‍സറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചനയായും അമിതവിയര്‍പ്പുണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉള്ളവരാ‍ണെങ്കില്‍ അവരിലും രാത്രിയില്‍ വിയര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്.
 
വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നവരിലും അമിത വിയര്‍പ്പ് ഉണ്ടായേക്കും. ആര്‍ത്തവ വിരാമം പോലുള്ള സമയത്ത്, പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണാറുണ്ട്. ചില ആളുകളില്‍ സ്‌ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലെ അമിതവിയര്‍പ്പിനെ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എത്രമണിക്കാണ് അത്താഴം കഴിക്കേണ്ടത്, ന്യൂട്രിഷനിസ്റ്റ് ലീമ മഹാജ് പറയുന്നത് ഇതാണ്

പയറും പരിപ്പും അമിതമായി വേവിക്കരുത് !

ഉപവാസം അഥവാ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യാറുണ്ടോ, ഇക്കാര്യം അറിയണം

വാഴപ്പഴം, തണ്ണിമത്തന്‍ എന്നിവയ്‌ക്കൊപ്പം പാല്‍ കുടിക്കരുത്!

ഡാർക്ക് ചോക്ളേറ്റ് മുതൽ അവക്കാഡോ വരെ, ലൈംഗികബന്ധത്തിന് മുൻപ് കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ?

അടുത്ത ലേഖനം
Show comments