Webdunia - Bharat's app for daily news and videos

Install App

സമയത്തിന് ഉറക്കം കിട്ടാതെ ക്ലേശിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട!

ഉറക്കമില്ലായ്മ ശീലമാകുന്നുവോ? എങ്കില്‍ പണികിട്ടും!

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (14:07 IST)
സമയത്തിന് ഉറക്കം ലഭിക്കാതെ ക്ലേശിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്‍. രാത്രി ഉറങ്ങാതെയിരുന്നാല്‍ പിറ്റേ ദിവസം ദൈനംദിന കാര്യങ്ങളെയും ജോലിയെയും സാരമായി ബാധിക്കുകയും ചെയ്യും. രാത്രി എത്ര കഴിഞ്ഞിട്ടും ഉറങ്ങാന്‍ സാധിക്കാതെ തിരിഞ്ഞും മറഞ്ഞും നേരം വെളുപ്പിക്കുന്നത് പലരും ശീലമാക്കി കഴിഞ്ഞു.  എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍ ഇതറിഞ്ഞോള്ളൂ ഉറക്കമില്ലായിമയ്ക്ക്  കാരണങ്ങള്‍ പലതാണ്.  
 
ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ എന്തെല്ലാം എന്ന് പരിശോധിക്കാം.
 
ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം മാറുമ്പോള്‍ മനസ്സിന് സമ്മര്‍ദമുണ്ടാകുമ്പോള്‍ താത്കാലികമായ ഉറക്കമില്ലായ്മ ഉണ്ടാകുന്നുണ്ട്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഉറക്കമില്ലായ്മയുടെ മറ്റു കാരണങ്ങള്‍‍. ധാരാളം കാപ്പി കുടിക്കുക, ഉച്ചകഴിഞ്ഞ് ഉറങ്ങുക, രാത്രി വികാരക്ഷോഭം ഉണ്ടാക്കുന്ന കാര്യങ്ങള്‍ കാണുക തുടങ്ങിയവ ഉറക്കത്തെ ബാധിക്കുന്നുണ്ട്. ആസ്ത്മ, സന്ധിവാതം മുതലായ രോഗങ്ങള്‍ക്ക് പുറമെ നീണ്ടുനില്‍ക്കുന്ന ചില ശരീര വേദനയും ഉറക്കം നഷ്ടപ്പെടുത്തിയേക്കാം. മദ്യപാനം, പുകവലി എന്നിവ അകറ്റാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗവും ഉറക്കമില്ലായിമയിലേക്ക് നയിക്കുന്നുണ്ട്.
 
ചില പരിഹാരങ്ങള്‍ ശ്രദ്ധിക്കൂ
 
ഉറക്കം വരുമ്പൊൾ മാത്രം ബഡ്‌ റൂമിൽ പ്രവേശിക്കുക, ബഡിൽ കിടന്ന് കൊണ്ട്‌ പുസ്തകങ്ങളൊ, മാസികകളൊ വായിക്കാതിരിക്കു. ഉറങ്ങുന്ന മുറിയില്‍ നിന്ന് ആഹാരം കഴിക്കാതിരിക്കുവാനും ശ്രധിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിനും ഉണരുന്നതിനും ഒരു സ്ഥിരസമയം നിശ്ചയിക്കുക. ഇതനുസരിച്ച് ഏതെങ്കിലും കാരണവശാല്‍ വൈകികിടന്നാല്‍പ്പോലും ഉണരുന്ന സമയം പഴയതു തന്നെയായിരിക്കണം. ഉച്ച കഴിഞ്ഞ് കാപ്പി പരമാവധി ഒഴിവാക്കണം. അത് പോലെ ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. കിടന്ന് പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഉടനെ എഴുന്നേറ്റ് വേറൊരു മുറിയില്‍ ശാന്തമായി ഇരിക്കുക.
 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments