Webdunia - Bharat's app for daily news and videos

Install App

സുന്ദരമായ നഖങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം; ഇതാ ഇതൊന്നു ശ്രദ്ധിച്ചാല്‍ !

നഖം പൊട്ടുന്നുണ്ടോ? വിഷമിക്കേണ്ട ഇതാ പരിഹാരം

Webdunia
ശനി, 8 ജൂലൈ 2017 (11:26 IST)
നീണ്ട നെയില്‍ പോളീഷ് പുരട്ടി ഭംഗിയാക്കിയ നഖങ്ങള്‍ ഏത് യുവതികളുടെയും സൌന്ദര്യ സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ചിലര്‍ക്ക് തങ്ങളുടെ നഖത്തിന് ആത്തരത്തിലുള്ള ഭംഗി നല്‍കാന്‍ കഴിയാറില്ല. പലര്‍ക്കും നഖം നീട്ടി വളര്‍ത്തണമെന്നുണ്ടെങ്കിലും പൊട്ടിപ്പോകുന്നതിനാല്‍ അതിന് സാധിക്കാറുമില്ല. ഇത്തരം പ്രശനമുള്ളവര്‍ ഇത് ഒന്ന് വായിക്കൂ...
 
നഖം ആരോഗ്യത്തിന്റെ സൂചകം കൂടിയാണ്. എന്നാല്‍ അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. അതിന് നഖം എപ്പോഴും നനഞ്ഞിരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രാധമികമായി ചെയ്യേണ്ടത്. എന്നാല്‍ വീട്ടു ജോലികള്‍ക്കിടെ ഇതെങ്ങനെയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം,
 
അതിനുമുണ്ട് പരിഹാരം, നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക. അടുത്ത പടിയായി  ഉറങ്ങുംമുന്‍പ് നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.
 
നെയ്ല്‍  പോളിഷ് റിമൂവറുകള്‍ എപ്പോഴുമെപ്പോഴും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.
 
വൈറ്റമിന്‍ ബികോംപ്ളക്സ് സപ്ളിമെന്റുകള്‍ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍  യീസ്റ്റ്  അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി. ഇത്രയും കാര്യങ്ങള്‍ ഒന്നു പാലിച്ചു നോക്കു. മനോഹരങ്ങളായ നഖങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ മാത്രം.

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

അടുത്ത ലേഖനം
Show comments