Webdunia - Bharat's app for daily news and videos

Install App

കാമുകി വേറൊരാളുടെ കൂടെ ഓടിപ്പോയോ? കടം മൂക്കറ്റം എത്തിയോ? ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോ? എങ്കില്‍ ഒരു നിമിഷം... ഇതില്‍ ഒന്ന് ക്ലിക്ക് ചെയ്യൂ...

ആത്മഹത്യ ചെയ്യാ‍ന്‍ തീരുമാനിച്ചെങ്കില്‍ ഒരു നിമിഷം....

Webdunia
ശനി, 16 ഏപ്രില്‍ 2016 (11:35 IST)
മരണം എന്നത് ജീവിതത്തേക്കാള്‍ വലിയ സത്യമാണെന്ന് ആരാണ് പറഞ്ഞത്? ആരുമാകട്ടെ. ഏറ്റവും വലിയ സത്യമാണ് മരണം. ജനിച്ചാല്‍ ഒരു ദിവസം മരിക്കും. ആര്‍ക്കും അത് തടഞ്ഞുനിര്‍ത്താനാവില്ല. അത് സ്വാഭാവികമായ ഒരു പരിണാമം തന്നെയാണ്. എന്നാല്‍ ആത്മഹത്യയോ?
 
ആത്മഹത്യ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണോ? കാമുകി മറ്റൊരാളുടെ കൂടെ ഓടിപ്പോയാല്‍ ആത്മഹത്യ ചെയ്താല്‍ മതിയോ? ആത്മഹത്യ ചെയ്താല്‍ ഓടിപ്പോയ കാമുകി തിരിച്ചുവരുമോ? ആത്മഹത്യ ചെയ്താല്‍ കടം തീരുമോ? കടമ തീരുമോ? ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷകരമായ ജീവിതം നയിക്കുമോ?
 
ഇല്ല എന്നാണ് ഉത്തരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത് കൂടുതല്‍ പ്രശ്നങ്ങളുടെ തുടക്കമാണ്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് ഒളിച്ചോടാന്‍ കഴിയുന്നു. അവരെ ചുറ്റി ജീവിച്ചിരിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വീഴുന്നു. തനിക്കുചുറ്റും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചാലോ? എല്ലാ പ്രശ്നങ്ങളും അവരുടെ മേല്‍ കെട്ടിവച്ചിട്ട് ഒറ്റയ്ക്ക് രക്ഷപ്പെടുന്നതിനെക്കാള്‍ വലിയ ഭീരുത്വമുണ്ടോ? ആത്മഹത്യ ചെയ്യുന്നവരെ ആരെങ്കിലും ബഹുമാനിക്കുമോ? സ്നേഹിക്കുമോ? ഭീരു എന്ന് എല്ലാവരും പലവട്ടം മനസില്‍ പറയുമെന്ന് തീര്‍ച്ച.
 
ജീവിക്കുമ്പോള്‍ ധൈര്യമായി ജീവിക്കുക. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നേറാന്‍ കഴിയുമെന്ന് കരുതുക. സങ്കീര്‍ണമായ പ്രശ്നങ്ങളെല്ലാം കടന്നുപോകുമെന്നും കൂടുതല്‍ തെളിച്ചമുള്ള പ്രഭാതങ്ങള്‍ പുലരുമെന്നും വിശ്വസിക്കുക. ജീവിതത്തിലെ റെഡ് സിഗ്നലിന് അധിക ആയുസില്ലെന്നും ഗ്രീന്‍ സിഗ്നല്‍ വരുമെന്നും സുഗമമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും കരുതുക.
 
ഇപ്പോള്‍ ആത്മഹത്യ ചെയ്ത് രക്ഷപ്പെടുന്നവരുടെ എണ്ണം അധികരിച്ചിരിക്കുന്നു. അതില്‍ സെലിബ്രിറ്റികളുമുണ്ട്. താരങ്ങളായ പ്രത്യുഷ ബാനര്‍ജിയും സായ് പ്രശാന്തുമാണ് സമീപകാലത്ത് ആത്മഹത്യയില്‍ അഭയം നേടിയത്. ഈ പശ്ചാത്തലത്തിലാണ് തമിഴ് നടന്‍ ബബ്‌ലൂ പൃഥ്വിരാജ് ഒരു ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ദൈവം അനുവദിച്ചുതന്നിരിക്കുന്ന ജീവിതം പൂര്‍ണമായി ജീവിക്കാനും വീഡിയോയില്‍ ബബ്‌ലൂ പൃഥ്വിരാജ് പറയുന്നു. ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞ വീഡിയോ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് രാവിലെ വളരെ നേരത്തെ കുളിക്കുന്നത് ഒഴിവാക്കണം

കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പേരുവിളിച്ചാല്‍ പോലും പ്രതികരിക്കുന്നില്ലെ! വെര്‍ച്ച്വല്‍ ഓട്ടിസത്തെ സൂക്ഷിക്കണം

ശിശുക്കള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും

മൗത്ത് വാഷ് ഉപയോഗിച്ചാലൊന്ന് വായ് നാറ്റം മാറില്ല! കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കണം

Show comments