Webdunia - Bharat's app for daily news and videos

Install App

തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ബുദ്ധിമുട്ട് തന്നെ; നന്നായി ഉറങ്ങാൻ വഴികളുണ്ട്

ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുവോ? ഇതാ പരിഹാര മാർഗം

Webdunia
തിങ്കള്‍, 8 മെയ് 2017 (14:00 IST)
ഉറക്കമില്ലായ്‌മ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. സമയത്തിന് ഉറക്കം ലഭിക്കാതെ ക്ലേശിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്‍. രാത്രി ഉറങ്ങാതെയിരുന്നാല്‍ പിറ്റേ ദിവസം ദൈനംദിന കാര്യങ്ങളെയും ജോലിയെയും സാരമായി ബാധിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മോശം ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, മാനസികസമ്മര്‍ദ്ദം, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കാരണമാണ് ഉറക്കക്കുറവ് അനുഭവപ്പെടുന്നത്.  എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 7 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 
വാഴപ്പഴം:
 
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. 
 
തേന്‍:
 
പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേന്‍ കഴിക്കുന്നത് ഇന്‍സുലിന്റെ അളവ് കൂട്ടുകയും, ട്രിപ്റ്റോഫാന്‍ മസ്‌തിഷ്‌ക്കത്തിലേക്ക് എത്തുന്നത് എളുപ്പമാക്കുകയും ചെയ്യും. ട്രിപ്റ്റോഫാനാണ്, ഉറക്കത്തെ സഹായിക്കുന്ന സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നി ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം ഉറക്കത്തെ എളുപ്പമുള്ളതാക്കി മാറ്റും.
 
ബദാം:
 
ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. നല്ലരീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇതുകൂടാതെ തലവേദനയ്‌ക്കും ബദാം ഒരു നല്ല പരിഹാരമാര്‍ഗമാണ്. 
 
ഉറക്കവുമായി ബന്ധപ്പെട്ട് ശ്രദ്ധേക്കേണ്ട കാര്യം:
 
ഉറക്കം വരുമ്പൊൾ മാത്രം ബഡ്‌ റൂമിൽ പ്രവേശിക്കുക, ബഡിൽ കിടന്ന് കൊണ്ട്‌ പുസ്തകങ്ങളൊ, മാസികകളൊ വായിക്കാതിരിക്കു. ഉറങ്ങുന്ന മുറിയില്‍ നിന്ന് ആഹാരം കഴിക്കാതിരിക്കുവാനും ശ്രധിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിനും ഉണരുന്നതിനും ഒരു സ്ഥിരസമയം നിശ്ചയിക്കുക. ഇതനുസരിച്ച് ഏതെങ്കിലും കാരണവശാല്‍ വൈകികിടന്നാല്‍പ്പോലും ഉണരുന്ന സമയം പഴയതു തന്നെയായിരിക്കണം. ഉച്ച കഴിഞ്ഞ് കാപ്പി പരമാവധി ഒഴിവാക്കണം. അത് പോലെ ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. കിടന്ന് പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഉടനെ എഴുന്നേറ്റ് വേറൊരു മുറിയില്‍ ശാന്തമായി ഇരിക്കുക.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം
Show comments