Webdunia - Bharat's app for daily news and videos

Install App

മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ കുട്ടികളെ മര്യാദരാമന്മാരായി കാണണോ ?

മറ്റുള്ളവരുടെ മുന്നിൽ കുട്ടികൾ നിങ്ങളെ നാണം കെടുത്തുന്നുണ്ടോ?

Webdunia
ഞായര്‍, 23 ജൂലൈ 2017 (15:51 IST)
നാട്ടുകാരുടെ മുന്നിൽ ഒരിക്കലും നമ്മുടെ കുട്ടികൾ താഴ്ന്ന് നിൽക്കുന്നത് കാണാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കാറില്ല. എന്നാൽ, കുട്ടികൾ കാരണം മറ്റുള്ളവർക്ക് മുന്നിൽ ചൂളി നിൽക്കുന്ന മാതാപിതാക്കൾ വേറിട്ട സംഭവമല്ല. കുരുത്തക്കേടുകളാകാം പലപ്പോഴും കാരണം. ഇതിന് കുട്ടികളെ പഴിച്ചിട്ട് കാര്യമില്ല. ചെറുപ്പം മുതലേ അവരെ നല്ല ശീലങ്ങൾ പഠിപ്പിക്കണം. 
 
മര്യാദകൾ, ശീലങ്ങൾ, പ്രവൃത്തികൾ തുടങ്ങി പലകാര്യങ്ങളും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇത് കൃത്യമായി നിർവഹിക്കുമ്പോഴാണ് അവർ ഭാവിയിലെ നല്ല പൗരന്മാർ ആകുന്നത്. കുട്ടികൾ പഠിക്കേണ്ട, കുട്ടികളെ പഠിപ്പിക്കേണ്ട മര്യാദകളിൽ പ്രധാനം തീൻമേശയിലെ മര്യാദയാണ്. കുട്ടികളെ എപ്പോഴും ടേബിള്‍ മാനേഴ്‌സ് ശീലിപ്പിച്ചിരിക്കേണ്ടതാണ്. ഇല്ലെങ്കിൽ ആ ഒരു കാരണം കൊണ്ട് പല സാഹചര്യങ്ങളിലും നമ്മൾ നാണംകെടാൻ സാധ്യതയുണ്ട്. 
 
വലിയ വലിയ കാര്യമൊന്നുമല്ല ഇത്. എന്നാൽ ആണുതാനും. ഈ വലിയ കാര്യത്തെ വളരെ ചെറുതായി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ അവരുടെ മാതാപിതാക്കൾക്കെ സാധിക്കുകയുള്ളു. എളുപ്പത്തിൽ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കാമെന്ന് നോക്കാം.
 
* ഭക്ഷണം കഴിക്കാൻ വരുന്നതിന് മുൻപും ശേഷവും കൈ വൃത്തിയായി കഴുക്കാൻ ശീലിപ്പിക്കുക.
 
* കസേരക്ക് മുകളിൽ കയറി ഇരിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കുക. ശബ്ദമുണ്ടാക്കാതെ വളരെ സാവധാനം കസേരയിൽ ഇരിക്കാൻ പറയുക.  
 
* കളികൾക്കിടയിലാണ് കുട്ടികളെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നതെങ്കിൽ, അവരുടെ കൈവശമുള്ള കളിപ്പാട്ട വസ്തുകൾ മാറ്റി വെച്ച് ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കാൻ പഠിപ്പിക്കുക.
 
* എല്ലാവരും വിളമ്പിയതിനു ശേഷം ഒരുമിച്ച് കഴിക്കാൻ തുടങ്ങുക
 
* ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കിൽ പറയാതിരിക്കുക. മറിച്ച് ഇഷ്ടമായാൽ അത് തുറന്ന് പറയുക
 
* ഭക്ഷണം വിളമ്പുന്നവരോടും അത് ഉണ്ടാക്കുന്നവരോടും നന്ദി പറയാൻ പഠിപ്പിക്കുക. 
 
* കഴിക്കുന്ന ഭക്ഷണത്തിന്റെ അംശം ദേഹത്ത് വീഴാതിരിക്കാൻ നാപ്‌കിൻ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
 
* ശബ്ദമുണ്ടാക്കാതെ കത്തിയും ഫോർക്കും ഉപയോഗിക്കാൻ പഠിപ്പിക്കുക
 
* കഴിച്ച് കഴിഞ്ഞാൽ അടുത്തിരുന്ന് കഴിക്കുന്നവരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം എഴുന്നേൽക്കുക
 
* ഇതിനേക്കാൾ പ്രധാനപ്പെട്ട വസ്തുത, ഭക്ഷണം കഴിക്കുന്ന സമയത്തെ സംസാര രീതി നന്നാക്കാൻ ശ്രദ്ധിക്കുക.
 
ഇത്രയും കാര്യങ്ങൾ പഠിപ്പിച്ചാൽ തന്നെ മര്യാദരാമനായി കുട്ടികൾ അടങ്ങിയിരുന്നോളും. മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാകുകയുമില്ല. ആദ്യ സന്ദർഭങ്ങളിൽ ചിലപ്പോൾ അവർ പഠിച്ചെന്നോ, അംഗീകരിച്ചെന്നോ വരില്ല. എന്നാൽ, രണ്ട് മൂന്ന് തവണ പറഞ്ഞ് കൊടുത്താൽ അതിലെ ഗൗരവം ആ കുഞ്ഞു മനസ്സിന് തിരിച്ചറിയാൻ സാധിക്കും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

ജീന്‍സ് പാന്റ്‌സ് കഴുകേണ്ടത് ഇങ്ങനെ

പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments