Webdunia - Bharat's app for daily news and videos

Install App

കുളിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാന്‍ അരുതാത്തതും !

ശരീരത്തില്‍ എല്ലാ ഭാഗത്തും വെള്ളം എത്തിയതിനു ശേഷം മാത്രം സോപ്പ് ഉപയോഗിക്കുക

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (15:09 IST)
ശരീരം വൃത്തിയായിരിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും ദിവസവും കുളിക്കേണ്ടത് അത്യാവശ്യമാണ്. കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
1. ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കാവുന്നതാണ്. അമിതമായ ചൂടുള്ള വെള്ളത്തില്‍ ഒരിക്കലും കുളിക്കരുത്
 
2. ശരീരത്തില്‍ എല്ലാ ഭാഗത്തും വെള്ളം എത്തിയതിനു ശേഷം മാത്രം സോപ്പ് ഉപയോഗിക്കുക 
 
3. കഴുത്തില്‍ നിന്നാണ് സോപ്പ് തേച്ച് തുടങ്ങേണ്ടത്. കാലുകളില്‍ നിര്‍ബന്ധമായും സോപ്പ് തേയ്ക്കണം. വിരലുകള്‍ക്കിടയിലും സോപ്പ് തേച്ച് വൃത്തിയാക്കണം
 
4. ശരീരത്തിലേക്ക് വെള്ളം ഒഴിക്കുമ്പോള്‍ തലയില്‍ നിന്ന് തന്നെ ഒഴിച്ച് തുടങ്ങണം 
 
5. ചര്‍മ്മത്തില്‍ നിന്ന് അഴുക്ക് നീക്കം ചെയ്യാന്‍ ഒരുപാട് സമയം സ്‌ക്രബ് ചെയ്യണമെന്നില്ല. കൂടുതല്‍ സമയം സ്‌ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിനു ദോഷം ചെയ്യും 
 
6. ബോഡി വാഷ്, സോപ്പ് എന്നിവ ഉപയോഗിച്ച് മുടിയും മുഖവും വൃത്തിയാക്കരുത്. മുടി വൃത്തിയാക്കാന്‍ ഷാംപുവും മുഖം വൃത്തിയാക്കാന്‍ ഫെയ്സ് വാഷും ഉപയോഗിക്കണം 
 
7. ശരീരം വൃത്തിയാകാന്‍ ദിവസത്തില്‍ ഒരു നേരം കുളിച്ചാലും മതി 
 
8. ചര്‍മ്മത്തില്‍ സോപ്പ് ഒരുപാട് പതപ്പിക്കരുത്. അത് ചര്‍മ്മത്തിനു ദോഷം ചെയ്യും 
 
9. കുളിക്കുന്നതിനൊപ്പം സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ സമയം കണ്ടെത്തണം 
 
10. കുളി കഴിഞ്ഞ് ശരീരം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ രണ്ട് ദിവസം കൂടുമ്പോള്‍ കഴുകണം 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങല്‍ അറിയണം

എംപോക്‌സിന്റെ പ്രധാനലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

ഓണസദ്യ പണി തരുമോ ?

മഞ്ഞള്‍ പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു

ചോക്ലേറ്റ് കഴിച്ചാല്‍ സമ്മര്‍ദ്ദം കുറയും!

അടുത്ത ലേഖനം
Show comments