Webdunia - Bharat's app for daily news and videos

Install App

ഒരു നേരം പരമാവധി കഴിക്കേണ്ടത് 250 ഗ്രാം ചോറ് മാത്രം !

ഉച്ചഭക്ഷണമായി ചോറ് കഴിക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (12:43 IST)
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചോറ്. മൂന്ന് നേരവും ചോറ് കഴിക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമിത അളവില്‍ ചോറ് ശരീരത്തിലേക്ക് എത്തുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ദിവസത്തില്‍ ഒരു നേരം മാത്രം മിതമായ അളവില്‍ ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 250 ഗ്രാം ചോറാണ് ഒരു നേരത്ത് പരമാവധി കഴിക്കേണ്ടത്, അതില്‍ കൂടുതല്‍ വേണ്ട..!
 
ഉച്ചഭക്ഷണമായി ചോറ് കഴിക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല. എന്നാല്‍ രാവിലെയും രാത്രിയും ചോറ് കഴിക്കരുത്. രാവിലെ പോഷക സമൃദ്ധമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ധാരാളം പച്ചക്കറികള്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് രാവിലെ കഴിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. 
 
അതുപോലെ രാത്രിയും ചോറ് നിര്‍ബന്ധമായും ഒഴിവാക്കണം. രാത്രി കഠിനമായ പ്രവര്‍ത്തനങ്ങളിലൊന്നും ശരീരം ഏര്‍പ്പെടാത്തതിനാല്‍ ചോറ് ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും ചോറില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചോറ് രാത്രി ഒഴിവാക്കണം. 
 
ഉച്ചയ്ക്ക് ചോറ് കഴിക്കാമെങ്കിലും അതിലും നിയന്ത്രണം വേണം. വയറുനിറച്ച് ചോറ് കഴിക്കുന്ന ശീലം നല്ലതല്ല. അല്‍പ്പം ചോറും ധാരാളം കറികളും കഴിക്കുന്നതാണ് ആരോഗ്യകരമായ രീതി. ചോറിനൊപ്പം ധാരാളം പച്ചക്കറികളും കഴിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

അടുത്ത ലേഖനം
Show comments