40 വയസ്സില്‍ താഴെയുള്ളവര്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

40 വയസ്സില്‍ താഴെയുള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Webdunia
ശനി, 5 മെയ് 2018 (11:51 IST)
നിങ്ങള്‍ കുട്ടിയായിരിക്കുമ്പോള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കുമെന്നും, കഴിഞ്ഞ തലമുറയേക്കാള്‍ കൂടുതൽ ലോകത്തെ നാം അറിഞ്ഞിരിക്കുന്നുവെന്നും കരുതുന്നു. പ്രത്യേകിച്ച് 16 മുതല്‍ 24 വയസ്സ് പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തിലുള്ള ചിന്തയുണ്ടാകുന്നത്. എന്നാല്‍ 40 വയസ്സ് കഴിഞ്ഞവര്‍ക്ക് അറിയാം ‌ഇതൊക്കെ വെറും ചിന്തകള്‍ മാത്രമാണെന്ന്. 40-ല്‍ താഴെ പ്രായമുള്ളവര്‍ അറിയേണ്ടതായ അഞ്ച് കാര്യങ്ങളിതാ:

1. നിങ്ങള്‍ കഴിക്കേണ്ടതായ ഭക്ഷണങ്ങള്‍

പിസ, ചിപ്‌സ്, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് വളരെ ഇഷ്‌ടമായിരിക്കാം. ജങ്ക് ഫുഡ്ഡുകള്‍ കഴിക്കുന്നത് ഒരിക്കലും ഒരു ശീലമാക്കരുത്. ഇവ നമ്മുടെ ശരീരത്തിന് ദോഷകരമാണ്. ശുചീകരിച്ചതും, ശുദ്ധവുമായ ഭക്ഷണം കഴിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജങ്ക് ഫുഡ്ഡുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

2. സമയം പരിമിതമാണ്

സമയം പരിമിതമാണ്. ഓരോ സെക്കന്‍‌ഡിനും അത്രതന്നെ പ്രാധാന്യവുമുണ്ട്. എന്നാല്‍, നാം സമയം വെറുതെ ചിലവഴിക്കുകയാണ്. ലഭ്യമാകുന്ന സമയം നാം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഓരോ അവസരങ്ങളും യുക്തിപൂര്‍വ്വം ചിലവഴിക്കൂ, സമയം വെറുതേ കളയാനുള്ളതല്ല.

3. നിങ്ങൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും

40 വയസ്സിനുള്ളില്‍ തന്നെ ഒരുപക്ഷേ നിങ്ങള്‍ ജീവിതം എങ്ങനെയായിരിക്കണമെന്ന് കണക്കുട്ടിവച്ചിട്ടുണ്ടാകാം. എങ്കിലും കൂടുതല്‍ ‌ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന സമയം നാം മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കേണ്ടിവരാം. അപ്പോള്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചേക്കാ‍മ്. കാര്യങ്ങള്‍ തെറ്റായി സംഭവിക്കുമ്പോള്‍, തെറ്റ് സംഭവിക്കാനുണ്ടായ കാരണം എന്താണെന്നും അത് ‌എങ്ങാനെ മാറ്റണമെന്നും മനസ്സിലാക്കന്‍ ശ്രമിക്കുക, അപ്പോള്‍ മാത്രമേ കൂടുതല്‍ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും അത് വിജയത്തിലേക്കെത്തിക്കാനും കഴിയൂ.

4. സംസാരിക്കുന്നതിനേക്കാൾ കൂടുതല്‍ മറ്റുള്ളവര്‍ക്ക് ശ്രദ്ധ നല്‍കാന്‍ ശ്രമിക്കുക

ചിലപ്പോഴൊക്കെ നാം മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ചെവികൊടുക്കാതെ സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം പരിഗണന നല്‍കുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോഴോ അവര്‍ക്ക് ‌പറയാന്‍ അവസരം നല്‍കുമ്പോഴോ അവരുടെ ആദരവിന് നിങ്ങള്‍ അര്‍ഹരാകുന്നു, അതില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ‌പഠിക്കാനും കഴിയുന്നു.

5. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണ്

ചില അവസരങ്ങളിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ അതിനു കാരണം പരിശ്രമം ഇല്ലാത്തതാണ്. പരാജയമുണ്ടാകുമ്പോള്‍ നാം കൂടുതല്‍ പ്രയത്‌നിക്കുന്നു. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അത് ‌ജീവിതം വിജയത്തിലെത്തിക്കുന്നു. പരാജയമാണ് ജീവിതത്തിന്റെ ചവുട്ടുപടിയെന്നാണല്ലോ.

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments