കാൻസർ നാലാം ഘട്ടത്തിലാണ്, 70 വയസുള്ള അമ്മയ്ക്കും 9 വയസുള്ള മോൾക്കും ഉള്ളത് ഞാൻ മാത്രം, പോരാടാൻ പിന്തുണ നൽകുന്നത് നല്ല സ്നേഹബന്ധങ്ങൾ: തനിഷ്ട ചാറ്റർജി

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തല മൊട്ടയടിച്ചുകൊണ്ടുള്ള ചിത്രത്തിന് താഴെയാണ് കാന്‍സര്‍ ബാധിതയായ വിവരം വൈകാരികമായ കുറിപ്പിലൂടെ തനിഷ്ട ലോകത്തെ അറിയിച്ചിരിക്കുന്നത്.

അഭിറാം മനോഹർ
തിങ്കള്‍, 25 ഓഗസ്റ്റ് 2025 (14:14 IST)
Tannishtha Chatterjee
കാന്‍സര്‍ എന്ന രോഗം നമ്മളെ എന്നും പേടിപ്പെടുത്തുന്ന ഒന്നാണ്. സ്വന്തം പിതാവിന്റെ ജീവന്‍ കാന്‍സര്‍ എടുത്ത ശേഷം അതേ രോഗം തന്നെയും ബാധിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടിയായ തനിഷ്ട ചാറ്റര്‍ജി. 8 മാസം മുന്‍പ് തനിക്ക് സ്റ്റേജ് 4 ഒലിഗോ മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വാര്‍ത്തയാണ് തനിഷ്ട സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തല മൊട്ടയടിച്ചുകൊണ്ടുള്ള ചിത്രത്തിന് താഴെയാണ് കാന്‍സര്‍ ബാധിതയായ വിവരം വൈകാരികമായ കുറിപ്പിലൂടെ തനിഷ്ട ലോകത്തെ അറിയിച്ചിരിക്കുന്നത്.
 
ദിവ്യ ദത്ത, ലാറ ദത്ത, ശബാന ആസ്മി, വിദ്യാ ബാലന്‍, തന്‍വി ആസ്മി, കൊങ്കണ സെന്‍ ശര്‍മ എന്നിങ്ങനെ സിനിമാമേഖലയില്‍ ഒട്ടേറെ പേരാണ് തനിഷ്ടയുടെ പോസ്റ്റിന് കീഴില്‍ ആശ്വസിപ്പിക്കുന്നതും ധൈര്യം നല്‍കുന്നതുമായ കമന്റുകള്‍ ഇട്ടിരിക്കുന്നത്. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ പറ്റിയുള്ള വൈകാരികമായ കുറിപ്പാണ് താരം പങ്കുവെച്ചത്. അച്ഛന്‍ കാന്‍സര്‍ ബാധിതനായാണ് മരണപ്പെട്ടത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് അതേ കാന്‍സര്‍ തന്റെ ജീവിതത്തിലേക്ക് വീണ്ടും വന്നതെന്ന് അറിയുനതെന്ന് തനിഷ്ട പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tannishtha Chatterjee (@tannishtha_c)

ഇതിലും മോശമായ അവസ്ഥ വരാനില്ല. 70 വയസായ അമ്മയും 9 വയസുകാരിയായ മകളും ഇപ്പോളും എന്നെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ ഇത്രയും മോശപ്പെട്ട സമയത്തും എനിക്ക് ലഭിക്കുന്ന സ്‌നേഹം അതുല്യമാണ്.എനിക്കൊപ്പമുള്ള നല്ല സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ സമയത്ത് നല്‍കുന്ന പിന്തുണ വലുതാണ്. ഇത്രയും കഠിനമായ സമയത്തും മറയില്ലാത്ത പുഞ്ചിരികള്‍ എനിക്ക് ലഭിക്കുന്നു. എ ഐ റോബോട്ടുകള്‍ മുന്നേറുന്ന ലോകത്ത് മനുഷ്യരുടെ സ്‌നേഹവും കരുണയും പിന്തുണയുമെല്ലാമാണ് എന്നെ മുന്നേറാന്‍ സഹായിക്കുന്നത്. എനിക്കൊപ്പമുള്ള മനുഷ്യരുടെ അടങ്ങാത്ത സ്‌നേഹവും കരുണയുമെല്ലാമാണ് എന്നെ ഞാനാക്കി മാറ്റുന്നത്. അതിനെല്ലാം എനിക്ക് അറിയിക്കാനാവാത്ത നന്ദിയുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ തനിഷ്ട ചാറ്റര്‍ജി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments