Webdunia - Bharat's app for daily news and videos

Install App

ഈ കാര്യത്തിലെങ്കിലും സംതൃപ്തി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതെല്ലാം ചെയ്തേ മതിയാകൂ !

ബന്ധം ആസ്വാദ്യമാക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങള്‍

Webdunia
ചൊവ്വ, 17 ജനുവരി 2017 (12:27 IST)
ഒരു ബന്ധം നിലനില്‍ക്കുന്നതിന് ഒരുപാട് ചേരുവകള്‍ ആവശ്യമാണ്. സത്യസന്ധതയാണ് ഏതൊരു ബന്ധത്തിലും ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും സത്യത്തിനും വിശ്വസ്തതയ്ക്കും അപ്പുറം മറ്റ് പല തരത്തിലുള്ള ഘടകങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
പങ്കാളിയുടെ കൂടെ പുറത്ത് പോകുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സമയക്രമം ഉണ്ടായിരിക്കും. വ്യത്യസ്ഥ ദിവസങ്ങളില്‍ വ്യത്യസ്ഥമായ സമയത്ത് പുറത്ത് പോകുന്നത് വഴി അത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സാധിക്കും. ഇത് ആഴ്ച മുഴുവനും നിങ്ങള്‍ക്ക് വ്യത്യസ്ഥമായ അനുഭവമാണ് നല്‍കുക. 
 
നിങ്ങളുടെ പങ്കാളിയെ ആശ്ചര്യപ്പെടുത്തണമെങ്കില്‍ ഒരു പ്രത്യേക ദിവസത്തിനായി കാത്തിരിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് കാര്‍ഡോ അല്ലെങ്കില്‍ പുഷ്പങ്ങളോ വാങ്ങി സമ്മാനിക്കുകയും അവര്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് പറയുകയും ചെയ്യുന്നത് ബന്ധത്തെ കൂടുതല്‍ ദൃഡമാക്കാന്‍ സഹായിക്കും.
 
പങ്കാളിയുടെ കൂടെ ചിലവഴിക്കുന്ന സമയത്ത് ഫോണ്‍ സൈലന്‍റാക്കി വെയ്ക്കുകയും അവരുടെ സംഭാഷ​ണത്തില്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ ഫോണ്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പങ്കാളിയുമായി ഇടപെടാന്‍ ഇത് അവസരം നല്കും.
 
വലിയ പാചക വൈദഗ്ദ്യമൊന്നും ഇല്ലെങ്കിലും പുതിയ ഒരു വിഭവം തയ്യാറാക്കുക. അത് ഒരു ഓം‌ലെറ്റ് ആയാലും മതി. അത്തരത്തില്‍ നിങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ പരിശ്രമത്തെ പങ്കാളി അഭിനന്ദിക്കുമെന്ന് ഉറപ്പാണ്. ഇതും ബന്ധത്തിന് ആസ്വാദ്യത നല്കുന്ന ഒരു കാര്യമാണ്.   

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments