Amebic Meningoencephalitis: ചെവിയില്‍ പഴുപ്പുള്ളവര്‍ മൂക്കിലും തലയിലും ശസ്ത്രക്രിയ കഴിഞ്ഞവര്‍ ശ്രദ്ധിക്കുക; അമീബിക്ക് മസ്തിഷ്‌ക ജ്വരം ജാഗ്രത വേണം

Amebic Meningoencephalitis: വീടുകളിലെ ജലസംഭരണ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കുക

രേണുക വേണു
ബുധന്‍, 16 ഏപ്രില്‍ 2025 (11:20 IST)
Amebic Meningoencephalitis: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതിനാല്‍ ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുമ്പോള്‍ ശ്രദ്ധിക്കുക. 
 
വീടുകളിലെ ജലസംഭരണ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കുക. സ്വിമ്മിങ് പൂള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ വെള്ളം ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാക്കണം. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ വൈദ്യസഹായം തേടുക. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത് 
 
വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത് 
 
മൂക്കില്‍ ശസ്ത്രക്രിയ ചെയ്തവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ ചെയ്തവര്‍ പ്രത്യേകം ശ്രദ്ധിക്കുക 
 
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കുളിക്കരുത് 
 
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത് 
 
ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാക്കുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ പുകവലിക്കുന്നതിനേക്കാള്‍ കൂടുതല്‍ മോശമാക്കും!

ഈ മാസങ്ങളിലാണ് നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നത്; കാരണം ഇതാണ്

ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍

ലോകത്തിൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴം!

അടുത്ത ലേഖനം
Show comments