Webdunia - Bharat's app for daily news and videos

Install App

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കോണ്‍‌ടാക്റ്റ് ലെന്‍സ് സൂപ്പറാണ് ; എന്നാല്‍ കണ്ണിന്റെ അവസ്ഥ !

കോണ്‍‌ടാക്റ്റ് ലെന്‍സ് ആളു കേമനാണ്; എന്നാല്‍ കണ്ണിന്റെ അവസ്ഥ എന്താണെന്ന് അറിയണോ?

Webdunia
ചൊവ്വ, 16 മെയ് 2017 (16:05 IST)
സൌന്ദര്യത്തില്‍ കണ്ണിന്റെ പ്രാധാന്യം വളരെ വലുതാണ്. കോണ്‍ടാക്റ്റ് ലെന്‍സ് എന്നത് ഇന്ന് കാഴ്ചയുമായി ബന്ധപ്പെട്ടു മാത്രമല്ല, സൗന്ദര്യത്തിനായും ഉപയോഗിക്കുന്നുണ്ട്. കണ്ണടകളായിരുന്നു സാധാരണ ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ടാക്റ്റ് ലെന്‍സ് ആണ് ഉപയോഗിക്കുന്നത്. 
 
എന്നാല്‍ ഇത്തരം ലെന്‍സുകള്‍ വെക്കുന്നത് കണ്ണിന് വലിയ ദോഷങ്ങളുണ്ടാക്കുമെന്നാണ് വസ്തുത. ഇത്തരം ലെന്‍സ് വെക്കുമ്പോള്‍ കണ്ണിന് ആവശ്യമായ രീതിയില്‍ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ഇത് കണ്ണ് ചുവക്കുന്നതിനും കണ്ണില്‍ ചൊറിച്ചിലുണ്ടാക്കുന്നതിനും കാരണമാകുന്നു.
 
ആദ്യമായി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കണ്ണിന് അലര്‍ജിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ചിലര്‍ ഈ അലര്‍ജി കാര്യമായി എടുക്കാറില്ല. എന്നാല്‍ അത്തരത്തില്‍ ചെയ്താല്‍ പിന്നീടൊരിക്കലും ഇത്തരം കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കേണ്ടതായി വരില്ലെന്നതാണ് പ്രധാന കാര്യം. 
 
കണ്ണില്‍ കോര്‍ണിയല്‍ ഒപാസിറ്റി എന്നൊരു അവസ്ഥയുണ്ട്. നമ്മുടെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന കുത്തുകളും മുറിവുകളുമാണ് ഇത്. കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കുന്നത് ചിലപ്പോള്‍ ഇത്തരം ഒരു അവസ്ഥക്ക് കാരണമാകുകയും ഇതുമൂലം നമ്മുടെ കാഴ്ച കുറയുകയും ചെയ്തേക്കാം.  
 
കൃഷ്ണമണിയുടെ ആകൃതി തന്നെ മാറ്റാന്‍ ചില കോണ്‍ടാക്റ്റ് ലെന്‍സിന് സാധിക്കും. ഇത് ഒരു ചര്‍മ്മപാളി പോലെ കണ്ണില്‍ പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ കൃഷ്ണമണിയുടെ ഈ സ്വാഭാവിക ആകൃതി മാറിപ്പോകാനും സാധ്യതയുണ്ട്.
 
വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ കോണ്‍‌ടാക്റ്റ് ലെന്‍സ് കാരണം കണ്ണില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു കാരണവശാലും കോണ്‍ടാക്റ്റ് ലെന്‍സ് എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഡോക്ടറെ കണ്ട ശേഷമല്ലാതെ ഇവ ഉപയോഗിക്കാനും പാടില്ല.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments