പൂച്ചയെ വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ.എസ്
ശനി, 28 ഡിസം‌ബര്‍ 2024 (12:18 IST)
പൂച്ചയോ പട്ടിയോ വളർത്തുമൃഗം എന്തുമാകട്ടെ, വേണ്ട കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയില്ല എങ്കിൽ പ്രശ്നമാണ്. പൂച്ചകളെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. വളർത്തുപൂച്ചകൾ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.  കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുള്ള എച്ച് 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ളുവൻസയുടെ വാഹകരായി പൂച്ചകളും മാറിയേക്കുമെന്ന് പഠനം. 
 
ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലിലാണ് എച്ച്5എൻ1-ന്റെ വകഭേദങ്ങൾ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടിൽ 10 പൂച്ചകൾ ചത്തിരുന്നു. ഗവേഷകർ ഈ പൂച്ചകളിൽ നടത്തിയ പരിശോധനയിലാണ് പൂച്ചകൾക്ക് ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയത്.
 
തുടർന്നു നടത്തിയ പരിശോധനയിൽ പൂച്ചകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ഇതിന് 80 കിലോമീറ്റർ അകലെയുള്ള പക്ഷി ഫാമിലെ വൈറസുകളുമായി സാമ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ പൂച്ചകളുടെ ശരീരത്തോട് ചേർന്ന് പക്ഷിത്തൂവലുകളും കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ള പക്ഷികളെ പൂച്ചകൾ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
 
പൂച്ചകളിലൂടെ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകർന്നേക്കുമെന്നും പഠനം പറയുന്നു. 2008-ൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികൾക്ക് സമാനമായ തരത്തിൽ പൂച്ചകളും വൈറസുകളെ സ്വീകരിക്കുമെന്നും മനുഷ്യരിലേക്കടക്കം പകർത്തുമെന്നുമാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

അടുത്ത ലേഖനം
Show comments