Webdunia - Bharat's app for daily news and videos

Install App

Banana in Empty Stomach: ബ്രേക്ക്ഫാസ്റ്റായി നേന്ത്രപ്പഴം മാത്രം കഴിക്കുന്ന ശീലമുണ്ടോ? അത്ര നല്ലതല്ല

വിശപ്പ് ശമിപ്പിക്കാന്‍ കഴിവുള്ള ഫ്രൂട്ട്‌സാണ് പഴം

രേണുക വേണു
ബുധന്‍, 17 ജനുവരി 2024 (09:48 IST)
Banana

Banana in Empty Stomach: ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ഏറെ ഗുണമേന്മയുള്ള ഭക്ഷണ പദാര്‍ത്ഥമാണ് പഴം. ജോലിത്തിരക്കുകള്‍ കാരണം പലരും ഒരു പഴം മാത്രമാണ് രാവിലെ കഴിക്കാറുള്ളത്. എന്നാല്‍ പഴം വെറും വയറ്റില്‍ കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ? നമുക്ക് പരിശോധിക്കാം
 
വിശപ്പ് ശമിപ്പിക്കാന്‍ കഴിവുള്ള ഫ്രൂട്ട്‌സാണ് പഴം. എന്നാല്‍ പഴം വെറുംവയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെറുംവയറ്റില്‍ പഴം കഴിക്കുന്നത് ചിലരില്‍ വയറിനു അസ്വസ്ഥത ഉണ്ടാക്കുന്നു. കാരണം പഴത്തില്‍ അസിഡിറ്റി കൂടുതലാണ്. വെറുംവയറ്റില്‍ പഴം കഴിക്കുമ്പോള്‍ പലര്‍ക്കും നെഞ്ചെരിച്ചല്‍ തോന്നുന്നത് അതുകൊണ്ടാണ്. 
 
പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെറും വയറ്റില്‍ പഴം കഴിക്കുമ്പോള്‍ രക്തത്തില്‍ പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് ആവശ്യത്തില്‍ കൂടുതല്‍ ആകുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
വെറും വയറ്റില്‍ പഴം മാത്രം കഴിച്ച് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറച്ച് സമയത്തേക്ക് മാത്രമേ വിശപ്പ് മാറി നില്‍ക്കൂ. കൂടുതല്‍ സമയം കഴിയും തോറും ക്ഷീണവും ആലസ്യവും തോന്നും. അതുകൊണ്ട് ബ്രേക്ക്ഫാസ്റ്റായി മറ്റെന്തെങ്കിലും കഴിക്കുന്നതിനൊപ്പം പഴം ചേര്‍ക്കുന്നതാണ് നല്ലത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഫീൻ കുട്ടികൾക്ക് ദോഷകരമാണോ? എത്ര വയസുമുതൽ കഫീൻ കഴിക്കാം?

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ശരിക്കും ആവശ്യമാണോ? അറിയേണ്ട കാര്യങ്ങൾ

നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

നീന്തുന്നവര്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത

രാവിലെ ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടുത്ത ലേഖനം
Show comments