Webdunia - Bharat's app for daily news and videos

Install App

കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പും ശേഷവും കഴിക്കേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (15:55 IST)
കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. വാക്‌സിന്‍ കുത്തിവയ്പ് എത്രത്തോളം ഫലപ്രദമാണെന്നും പാ
ര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്നുമാണ് പ്രധാന സംശയം. ഏറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിനാല്‍ വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നില്ല എന്ന് തീരുമാനിച്ചവരുണ്ട്. എന്നാല്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെല്ലാം വാക്‌സിന്‍ കുത്തിവയ്പ് എടുക്കണമെന്നാണ് ആരോഗ്യമന്ത്രാലയവും ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്നത്.
 
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്‍പും ശേഷവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രത്യേക ഘടകങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍. 

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്‍പും ശേഷവും കഴിക്കേണ്ട അഞ്ച് ഇനം ഭക്ഷണ പദാര്‍ഥങ്ങള്‍ എന്തൊക്കെയാണെന്ന് ഡോ.ഉമ നായിഡു (ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി) ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. 
 
ഇലയടങ്ങിയ പച്ചക്കറികള്‍ ധാരാളം കഴിക്കണം. ചീര, ബ്രോക്കോളി, കാബേജ് തുടങ്ങിയവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വാക്‌സിന്‍ എടുക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ പച്ചക്കറികളാണ് ഇവ. മോശം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഇവ ഒഴിവാക്കുന്നു. 
 
സ്റ്റ്യൂ, സൂപ്പ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെജിറ്റബിള്‍ സൂപ്പിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. 
 
സമ്പോളയും വെളുത്തുള്ളിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരത്തില്‍ നല്ല ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. 
 
മഞ്ഞള്‍ ഉള്‍പ്പെടുത്തി ഭക്ഷണം കഴിക്കുന്നതും ശരീരത്തിനു നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം നന്നാക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. 
 
ബ്ലൂബെറിയും ആരോഗ്യത്തിനു നല്ലതാണ്. ആന്റി ഓക്‌സിഡന്റ് അളവ് ധാരാളം അടങ്ങിയ ഫലമാണ് ബ്ലൂബെറി. ശരീരത്തില്‍ സെറോടോണിന്‍ ലെവല്‍ ഉയര്‍ത്തുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments