Webdunia - Bharat's app for daily news and videos

Install App

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

രേണുക വേണു
വ്യാഴം, 3 ഏപ്രില്‍ 2025 (14:45 IST)
ബിരിയാണി ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതു പോലെ ബിരിയാണി അമിതമായി കഴിച്ചാല്‍ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. രാത്രി കിടക്കുന്നതിനു മുന്‍പ് വയറുനിറച്ച് ബിരിയാണി കഴിക്കുന്ന ശീലം ആരോഗ്യത്തിനു നല്ലതല്ല. ഉച്ചഭക്ഷണമായി ബിരിയാണി കഴിക്കുന്നതില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ല. എന്നാല്‍ രാത്രി ബിരിയാണി കഴിക്കുന്നത് അത്ര നല്ലതല്ല, പ്രത്യേകിച്ച് ഈ ചൂടുകാലത്ത് ! 
 
കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി. രാത്രി കിടക്കുന്നതിനു മുന്‍പ് അമിതമായി കലോറിയും കൊഴുപ്പും ശരീരത്തില്‍ എത്തിയാല്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. രാത്രി നിങ്ങളുടെ ശരീരം ഊര്‍ജം ചെലവഴിക്കുന്ന അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അതുകൊണ്ട് ബിരിയാണി പോലെ കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും. 
 
സ്ഥിരമായി രാത്രി ബിരിയാണി കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ രോഗത്തിലേക്ക് നയിക്കും. രാത്രി അമിതമായി കലോറി ശരീരത്തിലേക്ക് എത്തിയാല്‍ ഉറങ്ങാന്‍ അസ്വസ്ഥത തോന്നും. മാത്രമല്ല രാത്രി ബിരിയാണി കഴിച്ചാല്‍ അമിതമായി ദാഹം തോന്നുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. രാത്രി ബിരിയാണി കഴിച്ചാല്‍ ശരീര താപനില ഉയര്‍ന്നു നില്‍ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

എപ്പോഴും ഗ്യാസിന്റെ പ്രശ്‌നം ഉള്ളതായി തോന്നുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

സൈലന്റ് ഹാര്‍ട് അറ്റാക്കിന് കാരണം കൊവിഡ് ഡല്‍റ്റ വകഭേദം: ഐഐടി ഇന്‍ഡോറും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനം

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

അടുത്ത ലേഖനം
Show comments