സവാളയിലെ കറുത്ത പാടുകള്‍ വിഷമാണോ? അരിയുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ

Webdunia
ശനി, 19 നവം‌ബര്‍ 2022 (10:53 IST)
സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്. 
 
നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ. ഫ്രിഡ്ജിനുള്ളിലും ഇതിനു സമാനമായ കറുത്ത പാടുകള്‍ ചിലപ്പോള്‍ കാണാം. ഫ്രിഡ്ജിനുള്ളില്‍ കാണുന്നത് സ്റ്റാച്ചിബോട്രിസ് ചാര്‍ട്ടറം എന്ന പൂപ്പലാണ്. വിവിധതരം മൈക്രോഫംഗസാണിത്. നനവും തണുപ്പുമുള്ള പ്രതലങ്ങളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു. ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഈ പൂപ്പല്‍ തടയാന്‍ സഹായിക്കും. നമ്മുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാര്‍ നമ്മള്‍ തന്നെയാണെന്ന് പ്രത്യേകം ഓര്‍ക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലുകള്‍ പെട്ടെന്ന് മരവിച്ച് ഇക്കിളി അനുഭവം ഉണ്ടാകുന്നുണ്ടോ, വിറ്റാമിന്‍ ബി 12ന്റെ കുറവാണ്!

കഠിനമായ വ്യായാമം ചെയ്യരുത്; റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

ഇന്ത്യന്‍ ടോയ്ലറ്റുകളാണ് നല്ലത്; കാരണം ഇവയാണ്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

അടുത്ത ലേഖനം
Show comments