Webdunia - Bharat's app for daily news and videos

Install App

ദാഹിക്കുമ്പോള്‍ പെപ്‌സിയും കോളയും കുടിക്കാറുണ്ടോ? ഒരു ഗ്ലാസില്‍ 20 സ്പൂണ്‍ പഞ്ചസാര !

അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു

രേണുക വേണു
ശനി, 6 ഏപ്രില്‍ 2024 (12:05 IST)
പെപ്‌സി, കോള മുതലായ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരുമില്ല. കട്ടിയായി എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ബോട്ടില്‍ പെപ്‌സിയോ കോളയോ നമുക്ക് നിര്‍ബന്ധമാണ്. ഈ ചൂടുകാലത്ത് കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ശീലമാക്കിയവരും ഒരുപാടുണ്ട്. എന്നാല്‍ ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? 
 
അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് കാണാം. 
 
പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ്. ഒരു ഗ്ലാസ് കൊക്കോ കോള, പെപ്‌സി എന്നിവയില്‍ 20 സ്പൂണ്‍ പഞ്ചസാരയുണ്ട് ! ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ അമിത വണ്ണം, ടൈപ്പ് 2 ഡയബറ്റ്സ് എന്നിവ കാണപ്പെടുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് ശരീരം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയില്‍ ആക്കുന്നു.  
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നം എന്നിവയിലേക്ക് ഇത് നയിക്കും. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍, വിറ്റാമിന്‍ B-2 എന്നിവയുടെ ആഗിരണം ത്വരിതഗതിയിലാക്കുന്നു. സ്ത്രീകളില്‍ എല്ലുകളുടെ കരുത്ത് കുറയ്ക്കുന്നു. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഇങ്ങനെയാണോ ഉറങ്ങുന്നത്? നിങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം

മംപ്‌സ് അഥവാ മുണ്ടിനീര്, എന്തൊക്കെ ശ്രദ്ധിക്കണം

ചിന്തകള്‍കൊണ്ട് പൊറുതി മുട്ടിയോ, ഇക്കാര്യങ്ങള്‍ അറിയണം

വായ്‌നാറ്റം എളുപ്പത്തിൽ മാറ്റാൻ ചില വഴികൾ

ന്യൂയര്‍ 'അടി' ഓവറായാല്‍ പണി ഉറപ്പ്; ഹാങ് ഓവര്‍ ഒഴിവാക്കാന്‍ ചില്ലറ ടിപ്‌സ് !

അടുത്ത ലേഖനം
Show comments