തൈരും മീനും ഒന്നിച്ച് കഴിക്കാറുണ്ടോ?

പാല്‍, തൈര്, മോര് എന്നിവയ്ക്ക് മത്സ്യം വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (10:22 IST)
തൈരും മീനും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. തൈരും മീനും വിരുദ്ധാഹാരമാണെന്ന വിശ്വാസം ദക്ഷിണേന്ത്യയില്‍ പൊതുവെ ഉണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്? 
 
പാല്‍, തൈര്, മോര് എന്നിവയ്ക്ക് മത്സ്യം വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. പാല്‍, തൈര് എന്നിവയ്ക്ക് മീനുമായി വിപരീത വീര്യമാണ് ഉള്ളതെന്ന് ഇതില്‍ പറയുന്നു. ഒന്ന് ചൂടേറിയ ഭക്ഷണവും മറ്റേത് തണുപ്പുള്ള ഭക്ഷണവുമാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിച്ചാല്‍ രക്തം അശുദ്ധമാകാനും രക്ത കുഴലുകളില്‍ തടസമുണ്ടാകാനും കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പ്രധാനമായും നിഷ്‌കര്‍ഷിക്കുന്നത്. 
 
എന്നാല്‍, ഇത് തെറ്റായ പ്രചരണമാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പഠനങ്ങള്‍ പ്രകാരം മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നതില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് പറയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറയാന്‍ ഇതുവരെ ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തൈരും മീനും ഒന്നിച്ചു കഴിക്കുമ്പോള്‍ വയറിനുള്ളില്‍ വിപരീത പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments