Webdunia - Bharat's app for daily news and videos

Install App

Dark Chocolates: ഡാര്‍ക്ക് ചോക്‌ളേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്; മനുഷ്യര്‍ക്കൊപ്പം കൂടിയിട്ട് 4000ലധികം വര്‍ഷം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ജനുവരി 2024 (09:38 IST)
Dark Chocolates: വളരെ പഴക്കമേറിയ കാലം മുതല്‍ മനുഷ്യന്റെ ഇഷ്ടവിഭവമാണ് ചോക്‌ളേറ്റുകള്‍. ബിസി 2000ത്തില്‍ തന്നെ ചോക്‌ളേറ്റുകള്‍ മായന്മാര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നും ആളുകള്‍ ചോക്‌ളേറ്റുകള്‍ക്ക് തുല്യപ്രധാന്യം നല്‍കുന്നു. ഇതിന് കാരണം ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ്. പലതരം ചോക്‌ളേറ്റുകള്‍ ഉണ്ടെങ്കിലും ഡാര്‍ക്ക് ചോക്‌ളേറ്റുകള്‍ക്ക് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ഡാര്‍ക്ക് ചോക്‌ളേറ്റുകളില്‍ 50ശതമാനം കൊക്കോ ബട്ടറും ഷുഗറുമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റു ചോക്‌ളേറ്റുകളില്‍ ഉള്ളതുപോലെ ഇതില്‍ മില്‍ക്ക് അടങ്ങിയിട്ടില്ല. ഇതില്‍ കൂടുതലും കൊക്കോ സോളിഡ്‌സ് അടങ്ങിയിരിക്കുന്നതിനാലാണ് ആരോഗ്യ ഗുണങ്ങളും ഏറുന്നത്. 
 
പലര്‍ക്കും അറിയാത്തകാര്യമാണ് ഡാര്‍ക്ക് ചോക്‌ളേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍. ദിവസവും കുറച്ച് ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് ഹൃദ്രോഹങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് നല്ലതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും കൊളസ്‌ട്രോളിനെയും നിയന്ത്രിക്കുന്നു. ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് ഡിപ്രഷന്‍ പോലുള്ള മൂഡ് മാറ്റപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും 24ഗ്രാം ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് ആളുകളില്‍ ആന്റിഡിപ്രസന്റ് കഴിക്കുന്നതിന്റെ ഗുണം ഉണ്ടാക്കും. പ്രമേഹം, അമിത ഭാരം എന്നിവയ്‌ക്കെതിരെ പോരാടുന്നതാണ് ഡാര്‍ക്ക് ചോക്‌ളേറ്റ്. ഇതിലടങ്ങിയിരിക്കുന്ന മോണോ അണ്‍സച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. ഇത് കലോറികളെ എരിച്ചുകളയാന്‍ സഹായിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

അടുത്ത ലേഖനം
Show comments