ഉൾവസ്ത്രങ്ങൾ വെയിലത്ത് ഉണക്കിയില്ലെങ്കിൽ ? അറിയണം ഇക്കാര്യങ്ങൾ !

Webdunia
വെള്ളി, 22 നവം‌ബര്‍ 2019 (19:51 IST)
അടിവസ്‌ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കാന്‍ ഭൂരിഭാഗം സ്‌ത്രീകള്‍ക്കും മടിയാണ്. എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. എന്നാല്‍ ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
 
ചില പുരുഷന്മാരും സ്‌ത്രീകളുടെ പാത പിന്തുടരുന്നുണ്ട്. ആരും ശ്രദ്ധിക്കാത്ത മുറികളിലോ അല്ലെങ്കില്‍ ബാത്ത്‌റൂമിലോ ആയിരിക്കും മിക്ക സ്‌ത്രീകളും അടിവസ്‌ത്രങ്ങള്‍ ഉണങ്ങാന്‍ ഇടുക. ചിലര്‍ ഫാന്‍ ഉപയോഗിച്ചാണ് വസ്‌ത്രങ്ങള്‍ ഉണക്കുന്നത്. ഈ ശീലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
 
വസ്‌ത്രങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെയിലത്തിട്ട് ഉണക്കണം. സൂര്യ രശ്‌മികള്‍ ഏറ്റാല്‍ മാത്രമെ അണുക്കള്‍ മാറുകയുള്ളൂ. ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന അടിവസ്‌ത്രങ്ങള്‍ ഒരിക്കലും മുറിക്കുള്ളിലിട്ട് ഉണക്കരുത്.
 
മുറിയിലിട്ട് വെയിലടിക്കാതെ ഉണക്കിയാല്‍ നനവ് നിന്ന് അണുക്കള്‍ നശിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍ അണുബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. നനവുള്ള അടിവസ്‌ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍, പൂപ്പല്‍, പഴുപ്പ് ഇവ വരാന്‍ സാധ്യതയേറും. അതുകൊണ്ട് അടിവസ്ത്രങ്ങള്‍ വെയിലത്തു അയയിലിട്ടു ഉണക്കണമെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments