Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? എന്തുകൊണ്ടാണിങ്ങനെ വരുന്നതെന്നറിയാമോ?

ആര്‍ത്തവ സമയത്ത് പല പെണ്‍കുട്ടികള്‍ക്കും സ്‌കൂളും കോളേജും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയേണ്ടിവരുന്നു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ജൂണ്‍ 2025 (19:42 IST)
ഏതൊരു സ്ത്രീക്കും ഏറ്റവും ബുദ്ധിമുട്ടുള്ള സമയങ്ങളിലൊന്നാണ് ആര്‍ത്തവചക്രം. ചിലര്‍ക്ക് വയറുവേദന അനുഭവപ്പെടുന്നു, ചിലര്‍ക്ക് നടുവേദന അനുഭവപ്പെടാം. ആര്‍ത്തവ സമയത്ത് പല പെണ്‍കുട്ടികള്‍ക്കും സ്‌കൂളും കോളേജും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയേണ്ടിവരുന്നു.
 
ഇതോടൊപ്പം, മിക്ക സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് കാലിലെ ഭയങ്കരമായ വേദന. ഇത് പലപ്പോഴും രാത്രിയില്‍ വഷളാകുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍ എന്താണെന്ന് നോക്കാം. ആര്‍ത്തവം ആരംഭിക്കുമ്പോള്‍, നമ്മുടെ ശരീരത്തില്‍ സ്രവിക്കുന്ന ഹോര്‍മോണുകള്‍ ഗര്‍ഭാശയ പേശികള്‍ ചുരുങ്ങാന്‍ കാരണമാകുന്നു. കാലുകള്‍, പുറം, അരക്കെട്ട്, വയറ് എന്നിവിടങ്ങളിലെ പേശികളിലും ഇതിന്റെ അനന്തരഫലമായി വേദന ഉണ്ടാക്കാറുണ്ട്. 
 
കൂടാതെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുള്ളവര്‍ക്ക് ആര്‍ത്തവ സമയത്ത് കാലു വേദന ഉണ്ടാകാറുണ്ട്. വ്യായാമം ചെയ്യാത്തവര്‍ക്കും, വളരെ കുറച്ച് നടക്കുന്നവര്‍ക്കും  ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവുള്ളവര്‍ക്കും കാലുവേദന ഉണ്ടാകാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Health Tips: തണ്ണിമത്തന്റെ വെളുത്ത ഭാഗം കളയരുത്!

മുപ്പത് കഴിഞ്ഞവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം, ഈ വിറ്റാമിനുകള്‍ ശരീരത്തില്‍ കൃത്യമായി എത്തിയിരിക്കണം

Health Tips: ആർത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

ഫ്രിഡ്ജിന്റെ ഡോറില്‍ വയ്ക്കാന്‍ പാടില്ലാത്ത 8 സാധനങ്ങള്‍

സുഗന്ധമുള്ള മെഴുകുതിരികള്‍ മുതല്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ വരെ; ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന വീട്ടുപകരണങ്ങള്‍

അടുത്ത ലേഖനം
Show comments