Webdunia - Bharat's app for daily news and videos

Install App

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

നിഹാരിക കെ.എസ്
ശനി, 9 ഓഗസ്റ്റ് 2025 (14:10 IST)
ആരോഗ്യകരമായ ശരീരഭാരം കാത്തുസൂക്ഷിക്കാൻ ചില പരിശ്രമങ്ങൾ ഒക്കെ നടത്തേണ്ടതായുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ ആവശ്യം ഒരു പരിധി വരെ പോസിറ്റീവ് ആയി വെയ്ക്കാൻ കഴിയും. ഇത് അമിത വിശപ്പ് കുറയ്ക്കുക ചെയ്യുന്നു. അമിതഭാരമുള്ളവരെ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരോ ഫൈബർ കൂടുതലുള്ള ഭക്ഷണക്രമം ശീലമാക്കണമെന്ന് പഠനങ്ങൾ പറയുന്നു. 
 
ചിയ വിത്തുകൾ മികച്ചത്. നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
 
പയർ വർഗ്ഗങ്ങൾ: ഒരു കപ്പിൽ 15 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. സൂപ്പുകളിലും സലാഡുകളിലും ഇവ ചേർത്ത് കഴിക്കാം. പയറിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികൾ, എല്ലുകൾ, ചർമ്മം എന്നിവ നിർമ്മിക്കാനും നിലനിർത്താനും സഹായിക്കുന്നു. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
 
അവക്കാഡോ: ഒരു അവാക്കാഡോയിൽ 10 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവാക്കാഡോ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു.
 
റാസ്ബെറി: സമീകൃതാഹാരത്തിന്റെ ഭാഗമായി എല്ലാ ദിവസവും റാസ്ബെറി കഴിക്കുന്നത് തികച്ചും നല്ലതാണ്. അവയിൽ കലോറി കുറവാണ്. നാരുകൾ കൂടുതലാണ്.
 
ബ്രോക്കോളി: ബ്രൊക്കോളിയിലെ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുടെയും വെള്ളത്തിന്റെയും അളവ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി സൂപ്പായോ സാലഡിനൊപ്പമോ എല്ലാം കഴിക്കാം.
 
ഓട്സ്: വയറു നിറയാനും വിശപ്പ് കുറയ്ക്കാനും കലോറി കുറയ്ക്കാനും ഓട്‌സ് സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകും. ഓട്‌സിൽ കൂടുതൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നവരാണോ? ഗുണങ്ങള്‍ കുറച്ചൊന്നുമല്ല

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണ; ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം

ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന സുരക്ഷിത ഓപ്ഷനുകള്‍; ഈ പാചക എണ്ണകള്‍ ഉപയോഗിക്കൂ

ഹാര്‍വാര്‍ഡ് ഡോക്ടര്‍ പറയുന്നത് അറിയണം, രാവിലെ ഈ ശീലങ്ങള്‍ നിങ്ങളുടെ കുടല്‍ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും

അടുത്ത ലേഖനം
Show comments