Webdunia - Bharat's app for daily news and videos

Install App

മദ്യത്തിനൊപ്പം ഇവയാണോ ടച്ചിങ്‌സ് ആയി ഉപയോഗിക്കുന്നത്? അപകടം ഇരട്ടിയാകും !

Webdunia
ബുധന്‍, 12 ജൂലൈ 2023 (10:32 IST)
വീക്കെന്‍ഡുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ അമിതമായ മദ്യപാനം ശരീരത്തിന് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്ന കാര്യം എല്ലാവരുടേയും ഓര്‍മയില്‍ വേണം. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്സ്, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ നല്ലത്. 
 
ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്. ബര്‍ഗര്‍ പോലെയുള്ള ജങ്ക് ഫുഡ്സ് വിഭവങ്ങള്‍ ബീറിനൊപ്പം ചേരില്ല. ബീറിലും ബ്രെഡിലും യീസ്റ്റ് അടങ്ങിയിട്ടുണ്ട്. യീസ്റ്റ് അമിതമായാല്‍ അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. അതുകൊണ്ട് ബീറും ബ്രെഡ് വിഭവങ്ങളും ഒന്നിച്ച് കഴിക്കരുത്. 
 
മദ്യപിക്കുന്നതിനൊപ്പം ഉപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഫ്രെഞ്ച് ഫ്രൈസ്, ചീസി നാച്ചോസ് എന്നിവ മദ്യത്തിനൊപ്പം കഴിക്കരുത്. കാരണം സോഡിയം കൂടുതലുള്ള സാധനങ്ങള്‍ മദ്യത്തിനൊപ്പം ഉള്ളിലേക്ക് എത്തിയാല്‍ അത് ദഹനത്തെ ബാധിക്കും. ഉപ്പ് കൂടുതലുള്ള സാധനങ്ങള്‍ കഴിച്ചാല്‍ ദാഹം കൂടും. വീണ്ടും വീണ്ടും മദ്യം കുടിക്കാനുള്ള തോന്നലുണ്ടാകും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഇത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

അടുത്ത ലേഖനം
Show comments