രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

WEBDUNIA
വെള്ളി, 24 ഏപ്രില്‍ 2026 (20:11 IST)
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാൽ, പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലർക്കും ഇക്കാര്യത്തിൽ സംശയങ്ങളുണ്ട്. എന്നാൽ, അതിരാവിലെ വെറുംവയറ്റിൽ പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുമ്പോൾ വായിൽ കാണപ്പെടുന്ന ആസിഡുകൾ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, രാവിലെ പല്ല് തേക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ല.
 
വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടൽ വൃത്തിയാക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകർ നിർദേശിക്കുന്നു. 
 
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. ബെഡ്ഡിൽ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാൻ. ധൃതിയിൽ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഗ്ലാസിൽ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം. കുപ്പി നേരെ വായയിലേക്ക് വെച്ച് നിർത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ലൈംഗികതയ്ക്ക് സാധിക്കുമോ; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments