Webdunia - Bharat's app for daily news and videos

Install App

കണ്ണ് എപ്പോഴും ചൊറിയുന്നുണ്ടോ? ഇതാകും കാരണം

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (19:22 IST)
കണ്ണിന്റെ രണ്ട് മൂലകളിലും അസാധാരണമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? കൃത്യമായി വൈദ്യസഹായം തേടേണ്ട പ്രശ്‌നമാണ് ഇത്. ജലാംശം കുറഞ്ഞ് കണ്ണുകള്‍ വരണ്ടതാകുമ്പോള്‍ ആണ് ഈ പ്രശ്‌നം നേരിടുക. കണ്ണുനീര്‍ അപര്യാപ്തത കണ്ണില്‍ ചൊറിച്ചിലിനു കാരണമാകുന്നു. കണ്ണുനീരിന്റെ ഘടനയില്‍ രാസ അസന്തുലിതാവസ്ഥ ഉണ്ടെങ്കിലും കണ്ണ് ചൊറിയും. 
 
തുടര്‍ച്ചയായി കണ്ണില്‍ ചൊറിച്ചില്‍ തോന്നുന്നത് ഡ്രൈ ഐ സിന്‍ഡ്രോം ആയിരിക്കും. കണ്ണ് തുടര്‍ച്ചയായി ചൊറിയുമ്പോള്‍ അത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. സഹിക്കാന്‍ സാധിക്കാത്ത ചൊറിച്ചില്‍ തോന്നുമ്പോള്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് കഴുകുക. ടെലിവിഷന്‍, ഫോണ്‍, ലാപ് ടോപ് എന്നിവ ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക. നന്നായി വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് മാത്രം പുസ്തകങ്ങള്‍ വായിക്കുക, ഫോണ്‍ ഉപയോഗിക്കുക. കണ്ണിലെ ചൊറിച്ചിലിന് തോന്നിയ പോലെ മരുന്ന് വാങ്ങിച്ചു ഒഴിക്കരുത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കണ്ണുകളില്‍ മരുന്ന് ഒഴിക്കാവൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

സ്ഥിരമായി ഐസ് വാട്ടര്‍ കുടിക്കുന്നവരാണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

മഴക്കാലത്ത് അസുഖങ്ങള്‍ വരുത്തുന്ന ഭക്ഷണങ്ങള്‍

മൂക്കുത്തി അണിയാന്‍ തീരുമാനിച്ചോ; ചില മുന്‍കരുതലുകള്‍ എടുക്കണം

അടുത്ത ലേഖനം
Show comments