Webdunia - Bharat's app for daily news and videos

Install App

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!

പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു പിടിപ്പിക്കുന്നത്.

നിഹാരിക കെ.എസ്
വ്യാഴം, 10 ഏപ്രില്‍ 2025 (15:20 IST)
മുടി ആരോഗ്യത്തിനും ആയുസ്സിനും എണ്ണ പുരട്ടിയുള്ള കുളി വളരെ പ്രധാനമാണ്. തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ഹെയര്‍ ഫോളിക്കുകള്‍ ആരോഗ്യമുള്ളതാകാനും സഹായിക്കും. ഇതൊക്കെ ഒരുവിധം എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്. പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് തലയോട്ടിയിലും മുടിയിലുമായി എണ്ണ തേച്ചു പിടിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
മുടി ഡ്രൈ ആയി ഇരിക്കുമ്പോള്‍ മുടിയിഴകളും തലയോട്ടിയിലും അഴുക്കുകളും എണ്ണമയവും താരനും കുഴഞ്ഞായിരിക്കും ഉണ്ടാവുക. ഇതിന് പിന്നാലെ പുറമെ നിന്ന് എണ്ണ പുരട്ടുന്നത് തലയോട്ടിയെ കൂടുതല്‍ അസ്വസ്ഥമാക്കുകയേ ഉള്ളൂ. തലയോട്ടി വൃത്തിയായി ഇരിക്കുമ്പോള്‍ എണ്ണ പുരട്ടുന്നതാണ് ഏറ്റവും മികച്ച മാർഗം. 
 
നനഞ്ഞ മുടിയിലാണ് നമ്മള്‍ ഷാംപൂവും കണ്ടീഷണറും സാധാരണ ഉപയോഗിക്കുന്നത്. അത് തന്നെയാണ് എണ്ണയുടെ കാര്യത്തിലും ചെയ്യേണ്ടത്. തലമുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം സാധാരണ താപനിലയിലുള്ള വെള്ളത്തിലായിരിക്കണം തലമുടി കഴുകാന്‍. തലയോട്ടിയും മുടിയും നന്നായി നനച്ച ശേഷം അല്‍പ്പം എണ്ണ തലയോട്ടില്‍ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിറ്റിന് ശേഷം മുടി ഷാംപൂ ഇട്ടു കഴുകാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയുണ്ടോ?

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു, ആരോഗ്യഗുണങ്ങള്‍ നിരവധി

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

അടുത്ത ലേഖനം
Show comments